»   » കാവ്യയും ദിലീപും ആദ്യമേ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു; പിസി ജോര്‍ജ്ജ്

കാവ്യയും ദിലീപും ആദ്യമേ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു; പിസി ജോര്‍ജ്ജ്

By: Rohini
Subscribe to Filmibeat Malayalam

രാഷ്ട്രീയമായാലും വ്യക്തിപരമായാലും അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ പി സി ജോര്‍ജ്ജ് എം എല്‍ എ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു. മലയാള സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജിന് അഭിപ്രായം പറയാനുള്ളത്.

വീണ്ടും ഒരു മോഹം, അച്ചായന്‍സിലും പിസി ജോര്‍ജ് അഭിനയിക്കും!

മാതൃഭൂമി ഡോട്ട്‌കോമിലെ യുവേഴ്‌സ് ട്രൂലി എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ദിലീപ് - കാവ്യ വിവാഹത്തെ കുറിച്ച് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്. ഇരുവരും നേരത്തെ കല്യാണം കഴിക്കേണ്ടതായിരുന്നു എന്ന് പിസി ജോര്‍ജ്ജ് പറയുന്നു.

നേരത്തെ ആവാമായിരുന്നു

കാവ്യ മാധവന്റെയും ദിലീപിന്റെയും കല്യാണം നേരത്തെ ആവാമായിരുന്നു. ഇതിപ്പോള്‍ താമസിച്ചു പോയി. ആദ്യമേ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകുമായിരുന്നില്ല എന്നാണ് പിസിയുടെ അഭിപ്രായം

എനിക്ക് വല്യ ഇഷ്ടമാണ്

കല്യാണത്തിന് വിളിച്ചെങ്കിലും തിരക്കുകള്‍ കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. കാവ്യയെയും ദിലീപിനെയും എനിക്ക് വലിയ ഇഷ്ടമാണ്. ദിലീപ് നിസ്സാരക്കാരനല്ല. എന്തൊരു നല്ല അഭിനയമാണ്. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ കാവ്യയും മികച്ച നടിയാണ്. - പിസി ജോര്‍ജ്ജ് പറഞ്ഞു

വീഡിയോ കാണൂ

ഇതാണ് മാതൃഭൂമി ഡോട്ട്‌കോമിലെ യുവേഴ്‌സ് ട്രൂലി എന്ന പരിപാടിയില്‍ പിസി ജോര്‍ജ്ജ് സംസാരിയ്ക്കുന്ന വീഡിയോ

നടനാണിപ്പോള്‍

ഇപ്പോള്‍ പി സി ജോര്‍ജ്ജും ഒരു നടനാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തില്‍ പിസി ജോര്‍ജ്ജ് അഭിനയിക്കുന്നുണ്ട്. ജോര്‍ജ്ജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദര്‍ശനയാണ് ആദ്യ ചിത്രം

English summary
PC George about Kavya Madhavan - Dileep Marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam