»   » വീണ്ടും ഒരു മോഹം, അച്ചായന്‍സിലും പിസി ജോര്‍ജ് അഭിനയിക്കും!

വീണ്ടും ഒരു മോഹം, അച്ചായന്‍സിലും പിസി ജോര്‍ജ് അഭിനയിക്കും!

By: Sanviya
Subscribe to Filmibeat Malayalam


ആടും പുലിയാട്ടം എന്ന ചിത്രത്തിന് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചായന്‍സ്. ചിത്രത്തില്‍ എംഎല്‍എ പിസി ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിസി ജോര്‍ജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദര്‍ശനമായിരുന്നു ആദ്യ ചിത്രം.

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. നായികമാരായി അമല പോള്‍, ശിവദ, അനു സിത്താര മറ്റൊരു നായിക കൂടിയുണ്ട്. എന്നാല്‍ അതാരാണെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

pc-george

കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. രമേഷ് പിഷാരടി, പാഷാണം ഷാജി, സിദ്ദിഖ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, വാഗമണ്‍, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരബാദ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രദീപ് നായരാണ് ഛായാഗ്രാഹണം. രതീഷ് വേഗ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കും.

English summary
PC George as achayan in Achayans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam