ജയറാം പ്രാര്‍ത്ഥിക്കുന്നു 'ദൈവമേ കൈ തൊഴാം കെ കുമാറാകണം'... പിസി ജോര്‍ജ് ഇനി മുഖ്യമന്ത്രി...
ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനറായ ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് മുഖ്യമന്ത്രിയാകുന്നു. ജയറാം നായകനായി എത്തിയ അച്ചായന്‍സ് എന്ന ചിത്രത്തില്‍ എംഎല്‍എ പിസി ജോര്‍ജ് ആയിത്തന്നെ അദ്ദേഹം അഭിനയിച്ചിരുന്നു. സലിം കുമാര്‍ സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി എന്റര്‍ടെയിനറായിട്ടാണ് സലിം കുമാര്‍ ഈ ചിത്രം ഒരുക്കുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.

കേരള രാഷ്ട്രീയത്തിലെ നിറ സാന്നിദ്ധ്യമായ പിസി ജോര്‍ജ് സിനിമയിലും സജീവമാകുകയാണ്. പിസി ജോര്‍ജിന് ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയാണിത്. ശക്തമായ താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, സലിം കുമാര്‍, നെടുമുടി വേണു, സുരഭി ലക്ഷ്മി, കൊച്ചു പ്രേമന്‍, കോട്ടയം പ്രദീപ്, മറിമായം ഫെയിം മഞ്ജു എന്നിവരാണ് താരനിരയില്‍.
കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ എന്നിവയാണ് സലിം കുമാര്‍ മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ സഖറിയ തോമസും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











