»   » നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മാത്രമല്ല മുകേഷിനും പങ്കുണ്ടോ? ലക്ഷ്യം ഇതായിരുന്നു!!!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മാത്രമല്ല മുകേഷിനും പങ്കുണ്ടോ? ലക്ഷ്യം ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എം എല്‍ എ, പി സി ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ കേസില്‍ കുടുക്കിയതില്‍ രണ്ട് പേര്‍ക്ക് പങ്കുണ്ടെന്നാണ് പി സി ജോര്‍ജ് പറയുന്നത്. അത് ഒരു രാഷ്ട്രീയ നേതാവും അദ്ദേഹത്തിന്റെ മകനുമാണെന്നാണ് എം എല്‍ എ പറയുന്നത്.

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

ദിലീപ് അറസ്റ്റിലായതിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ നടന്‍ മുകേഷിന്റെ പങ്കും അന്വേഷിക്കണമെന്ന ആവശ്യമായിട്ടാണ് പി സി ജോര്‍ജ് രംഗത്തെത്തിയത്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ആസുത്രിത നീക്കമാണെന്നുമാണ് പി സി ജോര്‍ജ്.

ദിലീപിനെ കുടുക്കിയതാണ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നാണ് പി സി ജോര്‍ജ് പറയുന്നത്. പിന്നീല്‍ ഒരു രാഷ്ട്രീയ നേതാവും അദ്ദേഹത്തിന്റെ മകനുമാണെന്നാണ് എം എല്‍ എ യുടെ ആരോപണം.

മുകേഷിന്റെ പങ്ക് അന്വേഷിക്കണം

സംഭവത്തില്‍ നടന്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പി സി യുടെ മറ്റൊരു ആവശ്യം. സംഭവത്തില്‍ മുകേഷിന് പങ്കുള്ളതായി താന്‍ സംശയിക്കുന്നുണ്ടെന്നാണ് പി സി ജോര്‍ജ് പറയുന്നത്.

ഗൂഢാലോചന നടന്നിട്ടുണ്ട്

മുമ്പ് ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ശേഷം പി സി ജോര്‍ജ് പറയുന്നത് വിഷയത്തില്‍ രാഷ്ട്രീയ നേതാവും മകനും ഒരു എഡിജിപിയും ദിലീപിനെതിരെ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ്.

ഹോട്ട് സീറ്റ്

മംഗളം ചാനലിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി സി ജോര്‍ജ് എം എല്‍ എ രംഗത്തെത്തിയത്.

ലക്ഷ്യം ഇത് മാത്രം

തന്റെ മകന് സിനിമയില്‍ താരമാവാന്‍ വേണ്ടി നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇത്. ആ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം മകനെ സിനിമയിലെത്തിക്കുക എന്നത് മാത്രമാണെന്നും പി സി ജോര്‍ജ് പറയുന്നു.

മകന് അവസരം കിട്ടാത്തതിന് കാരണം ദിലീപ്

തന്റെ മകന്‍ പല സിനിമകളില്‍ മുഖം കാണിച്ചെങ്കിലും നല്ല സിനിമകള്‍ ചെയ്യാന്‍ മകന് അവസരം കിട്ടാത്തത് ദിലീപ് കാരണമായിരുന്നെന്നാണ് പറയുന്നത്. മകനെ വലിയ നടനായി കാണാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാവ് ആ വൈരാഗ്യത്തില്‍ ദിലീപിനെ കുടുക്കുകയായിരുന്നു.

മഞ്ജു വാര്യരെ കുറിച്ചും

മഞ്ജു വാര്യരെ കുറിച്ചും പിസി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യരെ ചുമന്ന് കൊണ്ട് നടക്കുന്ന ഒരു എഡിജിപി ഉണ്ടെന്നാണ് പിസി പറയുന്നത്.

English summary
PC George says never said Dileep was not the culprit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam