»   » അനുശ്രീയുടെ ഓട്ടോയില്‍ കയറി പിസി ജോര്‍ജ്ജ്: വീഡിയോ വൈറല്‍! കാണൂ

അനുശ്രീയുടെ ഓട്ടോയില്‍ കയറി പിസി ജോര്‍ജ്ജ്: വീഡിയോ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam
ഓട്ടോ ഡ്രൈവറായി അനുശ്രീയും യാത്രക്കാരനായി പിസി ജോർജും | filmibeat Malayalam

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുശ്രീ. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുശ്രീ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ അനുശ്രീക്ക് സാധിച്ചിരുന്നു. ഡയമണ്ട് നെക്ലേസിനു ശേഷം മോഹന്‍ലാല്‍ നായകനായ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് അനുശ്രീ എത്തിയിരുന്നത്.

അവാര്‍ഡ് തരുമ്പോള്‍ ജോമോള്‍ വീഴുമോയെന്ന് പേടിച്ചിരുന്നെന്ന് ചാക്കോച്ചന്‍! വീഡിയോ വൈറല്‍! കാണൂ

ചാക്കോച്ചനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ പുളളിപ്പുലിയും ആട്ടിന്‍ക്കുട്ടിയും എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അനുശ്രീ അവതരിപ്പിച്ചിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രമായിരുന്നു അനുശ്രീയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്ന ചിത്രം. ബിനു.എസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു വ്യത്യസ്ഥ വേഷത്തിലായിരുന്നു അനുശ്രീ എത്തിയിരുന്നത്. ഷൈന്‍ ടോം ചാക്കോ ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്.

anusree

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ,ദീലിഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അനുശ്രീയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുശ്രീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ ആദിയായിരുന്നു. അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഓട്ടര്‍ഷ.

anusree

പ്രശസ്ത ചായഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ അഭിനയിക്കുന്നത്. ചിത്രത്തിനായി നേരത്തെ അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മറിമായം പരിപാടിയിലൂടെ ശ്രദ്ധേയനായ ജയരാജ് മിത്രയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രമാണിത്.

anusree

ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഓട്ടര്‍ഷ സെറ്റ് പിസി ജോര്‍ജ്ജ് സന്ദര്‍ശിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ലൊക്കേഷനു സമീപത്തായി നടന്ന ഒരു പരിപാടിക്കു ശേഷമാണ് പിസി ജോര്‍ജ്ജ് ഓട്ടര്‍ഷയുടെ സെറ്റില്‍ എത്തിയിരുന്നത്. അദ്ദേഹത്തിന്റെ കൂടെ സുരേഷ് ഗോപി എംപി, കെ.സുധാകരന്‍,പികെ ശ്രീമതി തുടങ്ങിയവരും എത്തിയിരുന്നു. ഇവര്‍ സെറ്റ് സന്ദര്‍ശിച്ചതിന്റെ വീഡിയോ സിനിമയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് വന്നിരിക്കുന്നത്.

തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്‍ജുന്‍: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍

Dileep: മഞ്ജുവിനും ദിലീപിനും വിഷു ദിനം നിർണ്ണായകം! സെപ്റ്റംബർ 28നു ‌ശേഷം വീണ്ടും നേർക്കുനേർ

English summary
pc george and team visited auto rikshaw movie set

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X