ഐയില്‍ വിക്രത്തിന് ടെറിഫിക് മേക്കപ്പ് !

By Lakshmi

തമിഴ് സംവിധായകന്‍ ശങ്കറിന്റെ ഒരു ചിത്രം വരുന്നുവെന്ന് പറയുന്നത് സിനിമാപ്രേമികളില്‍ ഏറെ ആകംഷകളും പ്രതീക്ഷകളുമുണ്ടാക്കുന്ന കാര്യമാണ്. വമ്പന്‍ ബജറ്റില്‍ നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളും സയന്‍സ് ഫിക്ഷനുകളുമെല്ലാമെടുക്കുന്ന സംവിധായകനാണ് ഷങ്കര്‍. 1993ല്‍ ആദ്യമായി സംവിധാനം ചെയ്ത ജെന്റില്‍മാന്‍ എന്ന ചിത്രം മുതല്‍ ഏറ്റവും ഒടുവില്‍ ചെയ്ത നന്‍പന്‍ എന്ന റീമേക്കുവരെ ശങ്കറിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള ചിത്രങ്ങളാണ്. അന്യന്‍, എന്തിരന്‍ തുടങ്ങിയവയെല്ലാം ശങ്കര്‍ ചിത്രങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ്.

ഇപ്പോള്‍ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ഐ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകന്‍. അതിനൂതന സാങ്കേതികവിദ്യകളാണ് ഐയ്ക്കുവേണ്ടി ശങ്കര്‍ ഉപയോഗിച്ചിരിക്കുന്നത്. 150കോടി രൂപ ചെലവില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിക്രമിന്റെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് എന്ന് ചിത്രത്തിന്റെ ഛായാഗ്രഹകനായ പിസി ശ്രീറാം പറയുന്നു. അമിതാഭ് ബച്ചന്‍ കുട്ടിയായി അഭിനയിച്ച പാ എന്ന ചിത്രത്തിനായി അദ്ദേഹത്തെ ഒരുക്കിയ ഡൊമിനിക് ആണ് ഐയുടെ പ്രധാന മേക്കപ്പ്മാന്‍.

vikram

വിക്രത്തിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളെ ടെറിഫിക് എന്നാണ് ശ്രീറാം വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇന്നോളമുള്ള എല്ലാ ചിത്രങ്ങളെയും ഐ കടത്തിവെട്ടുമത്രേ. തീര്‍ത്തും വ്യത്യസ്തമായ വിക്രമിന്റെ ലുക്കുകളും സാങ്കേതികവിദ്യയും ആക്ഷനും എല്ലാം ചേര്‍ന്ന് നല്ലൊരു വിരുന്നുതന്നെയാകും ഐ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുകയെന്ന് ശ്രീറാം പറയുന്നു.

എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശങ്കറിന്റെ ഐ വെറുമൊരു തമിഴ്ചിത്രം, വിക്രം ചിത്രം എന്നതിലെല്ലാമുപരി മലയാളികള്‍ക്കും പ്രധാനപ്പെട്ടതാണ്. കാരണം സുരേഷ് ഗോപിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിക്രത്തിന്റെ ഐ ലുക്കില്‍ ചിലതെല്ലാം പുറത്തുവന്നിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ വില്ലന്‍ ലുക്ക് ഇപ്പോഴും സസ്‌പെന്‍സാണ്. ചിത്രം എന്നേയ്ക്ക് റിലീസാകും എന്നകാര്യത്തിലും അണിയറക്കാര്‍ സസ്‌പെന്‍സ് സൂക്ഷിയ്ക്കുന്നത് തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X