twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണം'!!! മെക്‌സിക്കന്‍ അപാരതയ്‌ക്കെതിരെ പിസി!!!

    ഒരു മെക്‌സിക്കന്‍ അപാരത പൈങ്കിളി കഥയാണെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണം തമസ്‌കരിക്കുകയല്ല വേണ്ടതെന്നും പിസി.

    By Karthi
    |

    റിലീസിനു മുമ്പേ രാഷ്ട്രീയ വിവാദങ്ങളില്‍ ഇടം നേടിയി ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. 1980കളിലെ മഹാരാജാസ് കോളേജിലെ കലാലയ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിലെ രാഷ്ട്രീയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പിസി വിഷ്ണുനാഥ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

    ചിത്രത്തിലെ രാഷ്ട്രീയത്തിനെതിരെയാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം എഎഫ്‌ഐയുടെ മഹാരാജാസ് രാഷ്ട്രീയമാണ് സംസാരിക്കുന്നതെന്ന് പ്രചരണ ശക്തമാകുമ്പോഴാണ് അതിനെ ഖണ്ഡിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രം വെറും പൈങ്കിളിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ ഫേസ്ബുക്ക് പേജിലാണ് സിനിമയേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

    പൈങ്കിളി സിനിമ

    പറയുന്നത് രാഷ്ട്രീയമാണെങ്കിലും ചിത്രം വെറും പൈങ്കിളിയാണെന്നാണ് പിസി വിഷ്ണുനാഥ് എംഎല്‍എയുടെ പക്ഷം. ട്രെയിലര്‍ കണ്ട് ചിത്രത്തെ വിലയിരുത്താന്‍ സാധിക്കില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും ചേരുംപടി ചേര്‍ത്തിട്ടുണ്ട്. സ്റ്റേജിന്റെ പിന്നിലേക്ക് വാടാ എന്ന ഒറ്റ ഡയലേഗില്‍ തന്നെ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

    ഇതാണോ രാഷ്ട്രീയ സിനിമ

    ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ ഭാഗങ്ങളില്‍ നിന്നും പൈങ്കിളി രാഷ്ട്രീയം പറയുന്നൊരു സിനിമാറ്റിക് അനുഭവമായിരിക്കും സിനിമ. എന്നാല്‍ സിനിമയേപ്പറ്റിയുള്ള അതിന്റെ പ്രയോക്താക്കളുടെ പ്രചരണം കേട്ടാല്‍ ഇതാണോ രാഷ്ട്രീയ സിനിമ എന്ന് തോന്നിപ്പോകും. അത്രമേലുള്ളതൊന്നും സിനിമ പ്രദാനം ചെയ്യുന്നില്ല.

    നല്ലതെങ്കില്‍ സ്വീകരിക്കും

    പൈങ്കിളി ചേരുവയ്ക്കപ്പുറത്തേക്കൊരു തലം സിനിമ സമ്മാനിച്ചാല്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകിരിക്കുമെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്താമാക്കുന്നു. കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദന ശേഷിക്ക് വിടും. അക്കാര്യത്തില്‍ തങ്ങള്‍ക്കൊരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ചരിത്രം അറിയില്ലെങ്കില്‍ പഠിക്കണം

    ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുകയാണ് വേണ്ടത് അല്ലാതെ തമസ്‌കരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. മഹാരാജാസിന്റെ ചരിത്രം എകെ ആന്റണിയുടേയും വയലാര്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടേയുമാണ്. കെഎസ് യു എന്ന വിദ്യാര്‍ത്ഥി യൂണിയന്റേയും ചരിത്രമാണെന്ന് ഓര്‍മിപ്പിക്കുന്ന അദ്ദേഹം അക്കാലത്തെ കെഎസ് യുവിന്റെ നേട്ടങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.

    കാലത്തിന്റെ ചവറ്റുകൊട്ടയിലാകും

    ഇന്നത്തെ കാലത്തെ ക്യാമ്പസിന്റെ തീക്ഷ്ണ രാഷ്ട്രീയം ഒരു മെക്‌സിക്കന്‍ അപാര ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് നോക്കാം. അതിന് പകരം ക്യാമ്പസ് രാഷ്ട്രീയ സിനിമ എന്ന പേരില്‍ കണ്ണില്‍ പൊടിയിടുന്ന പൈങ്കിളി മുദ്രവാക്യവും ആക്രോശവുമാണെങ്കില്‍ അതിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലാകും. മികച്ച രാഷ്ട്രീയ സിനിമകളെ കാലം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

    'വിസാരണ' മികച്ച രാഷ്ട്രീയ സിനിമ

    വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണെയാണ് താന്‍ അടുത്ത് കണ്ട മികച്ച രാഷ്ട്രീയ സിനിമ. വ്യാജ ഏറ്റുമുട്ടലുകളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള ചിത്രം. ഇത്തരം സിനിമകള്‍ക്കിടയില്‍ പൈങ്കിളി പ്രമേയവും ചരിത്രവധവുമാടി തീര്‍ക്കാന്‍ ശ്രമിക്കുന്നത് കാലഘട്ടിത്തിനോടും ഒരു തലമുറയോടും ചെയ്യുന്ന അപരാധമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

    വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

    വെള്ളിയാഴ്ച ഒരു മെക്‌സിക്കന്‍ അപാരത തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ ഗായത്രി സുരേഷാണ് നായിക. രൂപേഷ് പീതാംബരന്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ നീരജ് മാധവും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. നവാഗതനായ ടോം ഇമ്മട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അനൂപ് കണ്ണനാണ്.

    പിസി വിഷ്ണുനാഥ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

    English summary
    Oru Mexican Aparatha is a soap opera says PC Vishnunadh MLA in his Facebook post. If Don't know the history, should learn instead of ignore it.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X