കരിപുരണ്ട ചിത്രങ്ങളുമായി പേളി മാണിയും ശ്രിനിഷും! പ്രതീക്ഷിച്ചത് അതായിരുന്നു പക്ഷേ കിട്ടിയതോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലേക്കെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. മിനിസ്‌ക്രീനിലെ മിന്നും താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. നിമിഷനേരം കൊണ്ടാണ് ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പേളി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

അഭിഷേക് ബച്ചന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറുകയാണ് പേളി മാണി. ആ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ശ്രിനിഷാവട്ടെ ഇടിവിയുടെ തെലുങ്ക് പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലുമാണ്. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി കറങ്ങുകയാണ് ഇവരുടെ ജീവിതം. പുതിയ സ്ഥലത്തിന്റേയും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുമുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വളരെ രസകരമായ പോസ്റ്റുമായാണ് ഇപ്പോള്‍ പേളി എത്തിയത്.

Pearle Maaney

പ്രണയാതുരരായി നില്‍ക്കുന്ന പേളിയും ശ്രിനിഷുമാണ് ഫോട്ടോയുടെ ആദ്യഭാഗത്തിലുള്ളത്. മറുഭാഗത്താവട്ടെ മുഖത്ത് കരിതേച്ച് നില്‍ക്കുകയാണ് ഇരുവരും. പ്രതീക്ഷ, യാഥാര്‍ത്ഥ്യം ഈ തലക്കെട്ടാണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്. കട്ടപോസ്റ്റായപ്പോഴാണ് താനിത് പോസ്റ്റിയതെന്നും താരം കുറിച്ചിട്ടുണ്ട്. സണഅണി വെയ്ന്‍, ദീപ്തി സതി തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X