മോഹന്‍ലാലിന്‍റേയും പൃഥ്വിയുടേയും വിജയത്തില്‍ സന്തോഷമുണ്ടെന്ന് പേളി മാണി! പോസ്റ്റ് വൈറല്‍! കാണൂ!
അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കാനായി താരവും എത്തിയിരുന്നു. പരിപാടിയില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തേക്ക് പോണമെന്ന തീരുമാനത്തിലായിരുന്നു തുടക്കത്തില്‍ പേളി മാണി. ശ്രിനിഷ് അരവിന്ദന്റെ പിന്തുണയായിരുന്നു താരത്തിന് സഹായകമായെത്തിയത്. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല തന്‍രെ സ്വഭാവമെന്ന് താരം തെളിയിക്കുകയായിരുന്നു. വീട്ടുകാരേയും സുഹൃത്തുക്കളേയും വിട്ട് നില്‍ക്കുന്നതും ബിഗ് ബോസിലെ ടാസ്‌ക്കുകളുമൊക്കെ തുടക്കത്തില്‍ പ്രശ്‌നമായി തോന്നിയിരുന്നുവെങ്കിലും അവസാനത്തെ രണ്ടുപേരിലൊരാളായി മാറിയിരുന്നു താരം. മോഹന്‍ലാലിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പേളി പറഞ്ഞിരുന്നു.
പേളി-ശ്രിനിഷ് ബന്ധത്തെക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കാമോയെന്നും പേളി മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. താന്‍ സംസാരിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തിയ സിനിമയായ ലൂസിഫറിന്റെ വിജയത്തില്‍ തനിക്കും സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും മാത്രമല്ല ലൂസിഫറിനായി അണിനിരന്നവരെയെല്ലാം അഭിനന്ദിച്ചാണ് പേളി എത്തിയിട്ടുള്ളത്. ആദില്‍ ഇബ്രാഹിം, നൈല ഉഷ, മനഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ എന്നിവരെയും പേളി ടാഗ് ചെയ്തിരുന്നു. പേളിയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് നൈലയും സാനിയയും എത്തിയിട്ടുണ്ട്. പേളി മാണിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











