twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഒടിയന്‍! മാസ്സ് ഡയലോഗുമായി പേളി മാണി

    |

    ഒടിയന്‍ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഒരിക്കലും അങ്ങനെ ഡീ ഡ്രേഗ് ചെയ്യരുതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയും അഭിനേത്രിയുമായ പേളി മാണി. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ വേദനയുണ്ടെന്നും പേളി പറയുന്നു. സിനിമ കണ്ടുവെന്നും ഇങ്ങനെ നശിപ്പിക്കേണ്ട സിനിമയല്ല ഒടിയന്‍, മലയാളികള്‍ തന്നെയാണ് സിനിമയ്ക്ക് പിന്തുണയുമായി മുന്നോട്ട് വരേണ്ടത്. പോസിറ്റീവായി എഴുതാന്‍ പറ്റുമെങ്കില്‍ മാത്രം അത് പുറത്തുവിട്ടാല്‍ മതിയെന്നും താരം പുറത്തുപറയുന്നു. ലൈക്കിനും ഷെയറിനും വേണ്ടി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും പേളി പറയുന്നു.

    നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്കും പറയാനുള്ളതെന്നും താരം പറയുന്നു. ഏത് സിനിമ വന്നാലും ആദ്യ ദിനത്തില്‍ത്തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായെന്നും താരം പറയുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും താരം പറയുന്നു.

    Perale Maaney

    ലോകത്തെ മുഴുവന്‍ അറിയിച്ചുകൊണ്ട് നെഗറ്റീവ് റിവ്യൂ എഴുതുന്നതിനോട് യോജിക്കാനാവില്ലെന്നും ഭാവിയില്‍ നിങ്ങളുടെ മകനോ മകളോ സിനിമയിലെത്തുമ്പോള്‍ റിവ്യൂ എഴുതി സിനിമയെ കൊല്ലുന്ന പ്രവണത ഉണ്ടെങ്കില്‍ അന്ന് ഇതേക്കുറിച്ച് നിങ്ങള്‍ അറിയുമെന്നും താരം പറയുന്നു. താന്‍ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും നെഗറ്റീവ് ധാരാളം ലഭിച്ചതിനാല്‍ തന്നെ അതൊന്നും ബാധിക്കില്ലെന്നും പേളി വ്യക്തമാക്കിയിട്ടുണ്ട്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ കാണാം.

    English summary
    Pearle Maaney about Odiyan, video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X