പേളിയുടെ വീട്ടില്‍ വീണ്ടുമൊരു സന്തോഷം! മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് താരങ്ങള്‍

അവതാരകയായിട്ടും നടിയായിട്ടും തിളങ്ങിയതിനെക്കാളും പേളി നിറഞ്ഞ് നില്‍ക്കുന്നത് കുടുംബത്തിലാണ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയപ്പോഴാണ് നടന്‍ ശ്രീനിഷുമായി ഇഷ്ടത്തിലാവുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. ശേഷം സന്തുഷ്ടരായി ജീവിക്കുകയാണ്. ഓരോ തവണ ബിഗ് ബോസ് വരുമ്പോഴും പേളിഷ് പ്രണയത്തെ കുറിച്ചാണ് പ്രേക്ഷകരും ചിന്തിക്കുന്നത്.

അതേ സമയം ഈ വര്‍ഷം രണ്ടാമതൊരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് പേളി. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് അടുത്തിടെ താരം പങ്കുവെച്ചിരുന്നത്. മകള്‍ക്ക് പേരിട്ടത് മുതലുള്ള ചടങ്ങുകളെ പറ്റിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തില്‍ മറ്റൊരു സന്തോഷം നടക്കാന്‍ പോവുകയാണെന്നാണ് പേളിയും അനിയത്തി റേച്ചലും പറയുന്നത്.

pearle-maaney

കഴിഞ്ഞ മൂന്നാല് വര്‍ഷത്തിനുള്ളില്‍ തന്റെ കുടുംബത്തില്‍ സന്തോഷങ്ങളുടെ ഘോഷയാത്രയാണെന്ന് പേളി മുന്‍പ് പറഞ്ഞിരുന്നു. ആദ്യം പേളി മകള്‍ നിലയ്ക്ക് ജന്മം കൊടുത്തു. ഇതിനിടെ സഹോദരി റേച്ചലിന്റെ വിവാഹമായി. വൈകാതെ റേച്ചല്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയായി. അനിയത്തി രണ്ടാമതും ഗര്‍ഭിണിയായി പ്രസവത്തിനോട് അടുക്കുമ്പോഴെക്കും പേളിയും രണ്ടാമത് ഗര്‍ഭിണിയായി. അങ്ങനെ വീട് നിറയെ കുട്ടികളും സന്തോഷ ദിവസങ്ങളുമായി.

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോയാണ് റേച്ചല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ വീട്ടില്‍ ഉടനെ ഒരു വിവാഹം നടക്കാന്‍ പോവുകയാണെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതും റേച്ചല്‍ സൂചിപ്പിച്ചിരുന്നു. 'അങ്ങനെ, ശ്രദ്ധയും വിവാഹിതയാകന്‍ പോവുകയാണ്. അതിന് വേണ്ടി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കുറച്ച് ഷോപ്പിങ് നടത്താന്‍ ശ്രമിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് റേച്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചത്.

റേച്ചലും പേളിയും കൈകുഞ്ഞുങ്ങളുമായി ശ്രദ്ധയുടെ കൂടെ വസ്ത്രം വാങ്ങിക്കാനും മറ്റുമായി പോയിരിക്കുകയാണ്. ഒപ്പം എല്ലാവരും ഭക്ഷണം കഴിക്കുന്നതും കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. എന്നാലിത് കുഞ്ഞുങ്ങളുടെ പുറത്ത് പോകലായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് വീഡിയോയ്ക്ക് കമന്റുമായി പേളി എത്തിയത്.

pearle-maaney

പേളി മാണിയുടെയും റേച്ചലിന്റെയും വീഡിയോസിലൂടെ ശ്രദ്ധയെ കുറിച്ചും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പേളിയുടെ പപ്പയുടെ അനിയനും അമ്മയുടെ അനിയത്തിയും തമ്മിലാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഈ ബ്ന്ധത്തിലുള്ള മൂന്ന് മക്കളില്‍ ഒരാളാണ് ശ്രദ്ധ. ഇരുവരുടെയും മാതാപിതാക്കള്‍ സ്വന്തം സഹോദരനും സഹോദരിയുമായത് കൊണ്ട് കുടുംബാംഗങ്ങളെല്ലാം ഒരുപോലെയാണ്. മാത്രമല്ല ഇവരെല്ലാം ഒരു വീടിനുള്ളില്‍ തന്നെയാണ് താമസമെന്നതും ശ്രദ്ധേയമാണ്.

ആലുവയിലുള്ള വീട്ടില്‍ തങ്ങളെല്ലാവരും താമസിക്കുന്നതിനെ പറ്റി മുന്‍പ് പേളി പറഞ്ഞിരുന്നു. എന്തായാലും കുടുംബത്തിലെ പുതിയ കല്യാണവിശേഷങ്ങള്‍ പങ്കുവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നിലവില്‍ യൂട്യൂബ് ചാനലിലൂടെ വലിയ പിന്തുണ ലഭിക്കുന്ന താരമാണ് പേളി. പ്രസവത്തിന് ശേഷം വീഡിയോ പോസ്റ്റ് ചെയ്യാത്തതില്‍ നിരാശ പങ്കുവെച്ച് പേളിയുടെ ആരാധകരും രംഗത്ത് വന്നിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X