എനിക്ക് വളരെ അപകടകരമായ ലുക്കാണ്: പേള്‍
ചുരുണ്ടു കിടക്കുന്ന മുടി തലയിലങ്ങനെ പൊങ്ങിക്കിടക്കുന്ന പേള്‍ മാനിയെ കാണാന്‍ ഒരു ഭീകര ലുക്കുണ്ടോ. ഉണ്ടെന്നാണ് നടി തന്നെ സമ്മതിച്ചിരിക്കുന്നത്. 'ലാസ്റ്റ് സപ്പര്‍' എന്ന ചിത്രത്തിലൂടെ തന്നെ വരവറിയിച്ച പേള്‍്, 'ഞാന്‍' എന്ന ചിത്രത്തിെല ആദിവാസി കുട്ടിയുടെ വേഷത്തിന് ശേഷം ഡബ്ള്‍ ബാരലില്‍ എത്തുന്നു.
പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആര്യ, സണ്ണി വെയിന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായാണ് പേള്‍ മാനിയയുടെ വരവ്. വളരെ രസകരമായ ഒരു കഥാപാത്രമാണ് തന്റേതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേള്‍ പറഞ്ഞു.

ചിത്രത്തിലെ ഗെറ്റപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്, എനിക്കൊഴികെ മറ്റെല്ലാവര്‍ക്കും വളരെ വ്യത്യസ്തവും സ്‌റ്റൈലിഷുമായ ലുക്കാണ്. പക്ഷെ എനിക്ക് വളരെ അപകടകരമായൊരു ലുക്ക് നേരത്തെയുണ്ട്. അതിനാല്‍ത്തന്നെ എന്റെ വേഷത്തിന് ഒരു പ്രത്യേക രൂപമാറ്റം ആവശ്യമില്ലെന്നാണ്.
സിനിമയിലെ നിശബ്ദത ഭേദിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളെപ്പോള്‍ എത്തിയാലും ഉടനെ എന്തെങ്കിലും രസകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് പ്രതിക്ഷിച്ച് കൊള്ളണം എന്ന് പറഞ്ഞ പേള്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഫോര്‍ട്ട് കൊച്ചിയില്‍ കഴിഞ്ഞെന്നും രണ്ടാം ഷെഡ്യൂള്‍ ഇപ്പോള്‍ ഗോവയില്‍ തുടങ്ങിയെന്നും അറിയിച്ചു.

ഡബ്ള്‍ ബാരല്‍ അഥവാ ഇരട്ടക്കുഴലെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പേളിനെ കൂടാതെ ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, പാര്‍വ്വതി മേനോന്‍ എന്നിവരും നായികമാരായി എത്തുന്നു. സാജിദ് യാഹിയ, വിജയ് ബാബു, ചെമ്പന്‍ വിനോദ്, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











