പേളിയുടെ ആ സെല്‍ഫി പുറത്തായി!
ലോഹം എന്ന ചിത്രത്തില്‍ പേളി മാനി ഒരു അതിഥി താരമായി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ലാലിനൊപ്പം നിന്നെടുത്ത ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു പേളി. മോഹന്‍ലാലും പേളിയും സിനിമയിലെ ഗെറ്റപ്പിലായതുകൊണ്ട് സെല്‍ഫി ഫേസ്ബുക്കിലിടാന്‍ പേളിയ്ക്ക് അണിയറപ്രവര്‍ത്തകരുടെ വിലക്കുണ്ടായിരുന്നു.
എന്നാല്‍ എങ്ങിനെയൊക്കെയോ ആ സെല്‍ഫി ഫേസ്ബുക്കിലെത്തി. മോഹന്‍ലാല്‍ കുറച്ചുകൂടെ മെലിഞ്ഞ് സുന്ദരനാണ്. പേളി വിവാഹവധുവിന്റെ വേഷത്തിലാണ്. അതിനോടൊപ്പം മറ്റൊരു കാര്യം കൂടെ പറയാനുണ്ട്. ചിത്രത്തില്‍ പേളി ഒരു ഐറ്റം ഡാന്‍സുമായി എത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സെല്‍ഫി പുറത്തു വന്നതോടെ അക്കാര്യത്തിലും വ്യക്തതയായി. ഐറ്റം ഗേളല്ല, മാര്യേജി ഗേളായിട്ടാണ് പേളി എത്തുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹത്തെ കുറിച്ച് തുടക്കം മുതലേ അവ്യക്തമായ വാര്‍ത്തകളാണ് പ്രചരിയ്ക്കുന്നത്. നായികയെ സംബന്ധിച്ചതായിരുന്നു തുടക്കം. മഞ്ജു വാര്യര്‍ നായികയായകുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആന്‍ഡ്രിയയെ നായികയായി തീരുമാനിച്ചത്. പിന്നെ കേട്ടു ചിത്രത്തില്‍ ഒരു അതിഥി താരമായി മഞ്ജുവും എത്തുന്നുണ്ട്. എന്ന്.
പിന്നെ കേട്ടത് മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍ ഒരു അധോലോക നായകന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുക എന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്ത. എന്നാല്‍ ചിത്രത്തില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണത്രെ മോഹന്‍ലാല്‍ എത്തുന്നത്. എന്തൊക്കെയായാലും ലോഹത്തില്‍ എന്തൊക്കയോ സസ്‌പെന്‍സുണ്ടെന്ന് സാരം.


Click it and Unblock the Notifications