ഇത്ര ലളിതവും സുന്ദരവുമായിരുന്നോ വര്‍ക്കൗട്ട് ചെയ്യുന്നത്
ശ്രീനിഷുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയാണ് പേളി മാണി. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ വിരിഞ്ഞ പ്രണയം ഇപ്പോള്‍ വിവാഹം വരെ എത്തിയിരിയ്ക്കുകയാണ്. വളരെ ആര്‍ഭാടമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. രണ്ട് മതക്കാരും ഭാഷക്കാരുമാണെങ്കിലും പേളിയുടെയും ശ്രീനിഷിന്റെയും ബന്ധത്തിന് വീട്ടുകാര്‍ എതിര് നിന്നില്ല.

ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ പേളി മാണി വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് മാറിയിരിയ്ക്കുകയാണ്. പൊതുപരിപാടികളും സ്റ്റേജ് ഷോകളും ടിവി ഷോകളുമൊക്കെയായി തിരക്കോട് തിരക്ക്. ഇതിനിടയില്‍ തന്റേതായ കാര്യങ്ങള്‍ക്കും പേളി സമയം കണ്ടെത്തുന്നുണ്ട്. തിരക്കുകള്‍ക്കിടയില്‍ ശ്രീനിഷിന് വേണ്ടി സമയം കണ്ടെത്താറുണ്ട്.
പ്രിയതമന് വേണ്ടി മാത്രമല്ല, ശരീരത്തിനും ആരോഗ്യത്തിനും പേളി പ്രാധാന്യം നല്‍കാറുണ്ട്. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം പേളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഒരു ലൈറ്റ് മ്യൂസിക്കിനപ്പം പേളി വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആ വീഡിയോ കണ്ടാല്‍ ഇത്രയ്ക്ക് ലളിതവും സുന്ദരവുമാണോ വര്‍ക്കൗട്ട് ചെയ്യുന്നത് എന്ന് തോന്നിപ്പോവും.


Click it and Unblock the Notifications











