പേളി മാണിയും ശ്രീനിഷും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം
ടെലിവിഷന്‍ താരവും അവതാരകയുമായ പേളി മാണിയും സിനിമാ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ക്രിസ്തീയ ആചാര പ്രകാരം ചൊവ്വര പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നെടുമ്പാശ്ശേരിയിലെ സിഐഎഎല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം മെയ് എട്ടിന് വീണ്ടും രണ്ടു പേരുടെയും വിവാഹം നടക്കും.
നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹ സത്കാരചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരിക്കുകയാണ്. ഇത് മാത്രമല്ല മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പേര്‍ൡയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയതോടെയാണ് പരിചയത്തിലാവുന്നത്. നൂറ് ദിവസങ്ങളായി നടന്ന മത്സരം പകുതിയോട് അടുക്കുമ്പോഴെക്കും ഇരുവരും ഇഷ്ടത്തിലായി. മത്സരത്തില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി ഇരുവരും തമാശയാക്കുന്നതാണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞ് പുറത്ത് വന്നപാടേ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാമെന്ന തീരുമാനമാണ് ഇരുവരും എടുത്തത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ആഘോഷ പൂര്‍വ്വമായി വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നാലെ മേയ് അഞ്ചിനും എട്ടിനും വിവാഹം നടക്കുമെന്ന് ഔദ്യോഗികമായി തീയ്യതി പുറത്ത് വിട്ടു. ഈ ദിവസങ്ങളിലായി വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണെന്ന് ആരാധകര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.


Click it and Unblock the Notifications