'പാഡ്മാന്‍ ചലഞ്ച്' വൈറല്‍, മൂക്കുചീറ്റല്‍ മത്സരവുമായി പേളിമാണിയും രംഗത്ത്
റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ബോളിവുഡ് ചിത്രം പാഡ്മാന്‍ സൂപ്പര്‍ഹിറ്റാകുന്ന എല്ലാ ലക്ഷണവും ഉണ്ട്. ചിത്രത്തിനോടുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ നയങ്ങളെ കളിയാക്കി ബോളിവുഡ് താരങ്ങള്‍ നടത്തിയ പാഡ് മാന്‍ ചലഞ്ച് ഇതിനകം വൈറലായിട്ടുണ്ട്. ഈ ചലഞ്ചിന് തന്‍റെതായ രീതിയില്‍ പിന്തുണ കൊടുക്കുകയാണ് ടെലിവിഷന്‍,സിനിമാ താരം പേളി മാണി. മൂക്ക് ചീറ്റല്‍ ചലഞ്ച് എന്ന് പറഞ്ഞാണ് പേളിയുടെ പോസ്റ്റ്. ഒരു ടിഷ്യുവും കൈയില്‍ പിടിച്ചുള്ള ഫോട്ടോയും പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് പാഡ്മാന്‍. ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് പ്രമോഷന്‍ ജോലികള്‍ നടന്ന് വരികയാണ്. ചിത്രത്തിലെ കഥാപാത്രമായ ലക്ഷ്മി കുറഞ്ഞ ചെലവില്‍ സാനിട്ടറി നാപ്കിന്‍ ഉണ്ടാക്കുകയും സാധാരണക്കാരെ ബോധവത്കരിച്ച് പാഡുകള്‍ കുറഞ്ഞ പൈസയ്ക്ക് വില്‍ക്കുന്നതാണ് ചിത്രത്തില്‍.
പാഡുകള്‍ കാണിക്കുന്നുണ്ടെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്. ബോളിവുഡ് താരങ്ങള്‍ തന്നെ പാഡുകള്‍ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോസ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

പാഡ്മാന്‍ ചലഞ്ച് എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് താരങ്ങള്‍ പ്രതിഷേധം നടത്തുന്നത്. തമിഴ്‌നാട്ടിലെ സോഷ്യല്‍ ആക്ടിവിസിറ്റായ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ട്വിങ്കിള്‍ ഖന്നയെഴുതിയ 'ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം.


Click it and Unblock the Notifications











