മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിടാന്‍ പേളിക്ക് വിലക്ക്
സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ലോഹം എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി എത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പേളി മേനി. ആരാധിയ്ക്കുന്ന ഒരു നടനെ കണ്ടാല്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിലും അത് ഫേസ്ബുക്കില്‍ ഇടുന്നതിലും ആരാണ് ഒരു മനസുഖം കാണാതത്ത്. പേളിയ്ക്കും അങ്ങനെ ചില ആഗ്രഹങ്ങളുണ്ടായിലരുന്നു.
ലോഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും ആന്‍ഡ്രിയയ്ക്കുമൊപ്പം ഒരു ഐറ്റം ഡാന്‍സ് രംഗത്താണ് പേളി എത്തുന്നത്. ഷൂട്ടിങിനായി ആദ്യ ദിവസം എത്തിയപ്പോള്‍ തന്നെ ലാലിനൊപ്പം നിന്നൊരു സെല്‍ഫി എടുക്കാനുള്ള ശ്രമം പേളി തുടങ്ങിയിരുന്നു. എന്നാല്‍ എത്ര തന്നെ ശ്രമിച്ചിട്ടും അതിനുള്ള ഒരു അവസരം ഒത്തു വന്നില്ല. ഒടുക്കം സംവിധായകന്‍ രഞ്ജിത്ത് തന്നെ കനിഞ്ഞു.

അങ്ങനെ രഞ്ജിത്തിലൂടെ മോഹന്‍ലാലിനോട് സംസാരിച്ചെങ്കിലും ലാല്‍ അടുത്തെത്തിയപ്പോള്‍ സെല്‍ഫി എന്ന് പറയാന്‍ പേളിയുടെ ഉള്ള് പിടയ്ക്കുന്നുണ്ടായിരുന്നത്രെ. എന്നാല്‍ ലാല്‍ അരികെ വന്ന് സെല്‍ഫി എടുക്കാന്‍ എവിടെയാണ് നില്‍ക്കേണ്ടതെന്ന് ഇങ്ങോട്ട് ചോദിച്ചത്രെ. അങ്ങനെ യഹോരാത്രം പരിശ്രമിച്ച് പേളിയ്ക്ക് മോഹന്‍ലാലിനൊപ്പം ഒരു സെല്‍ഫി കിട്ടി.
പക്ഷെ അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയാത്ത വിഷമത്തിലാണ് പേളി. സെല്‍ഫിയില്‍ ഇരുവരും സിനിമയിലെ ഗെറ്റപ്പായതിനാല്‍ അത് പുറത്ത് വിടരുതെന്ന് അണിയറപ്രവര്‍ത്തകര്‍ വിലക്കിയിട്ടുണ്ടത്രെ. എന്തായാലും ചിത്രം റിലീസ് ആയാല്‍ താന്‍ ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പേളി ഉറപ്പു നല്‍കി. ഇപ്പോള്‍ ഡി ഫോര്‍ ഡാന്‍ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി തിളങ്ങുകയാണ് പേളി മാനി.


Click it and Unblock the Notifications