കുട്ടി ആരാധികയ്‌ക്കൊപ്പം പേളി മാണിയുടെ ഫോട്ടോഷുട്ട്! വൈറല്‍ വീഡിയോ കാണാം
ടെലിവിഷന്‍ അവതാരകയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. അവതാരക എന്നതിലുപരി നടിയായും മോട്ടിവേഷണല്‍ സ്പീക്കറായും നടി ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിലൂടെയായിരുന്നു നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസ് ഷോയില്‍ വെച്ചുളള പേളി-ശ്രീനിഷ് പ്രണയമെല്ലാം എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു.
ഒടുവില്‍ അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. പേളി മാണിയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. വേറിട്ടൊരു മേക്കോവറിലാണ് പേളി ഫോട്ടോഷൂട്ട് വീഡിയോയില്‍ എത്തുന്നത്. പേളിക്കൊപ്പം ഒരു ചെറിയ കുട്ടിയെയും വീഡിയോയില്‍ കാണാം.

നേരത്തെ പേളിഷ് വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു രീതിയിലുളള വിവാഹവുമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെതുമായി നടന്നത്. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷം പേളി ആര്‍മിയും ആരാധകര്‍ ഉണ്ടാക്കിയിരുന്നു. പേളിഷിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.


Click it and Unblock the Notifications











