മൂന്ന് വര്‍ഷം കൊണ്ട് 4 മക്കള്‍! ഈ ചെറിയ മനുഷ്യര്‍ ജീവിതം ഭരിക്കുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്ന് പേളി മാണി

കേരളത്തില്‍ ഏറ്റവുമധികം ഗര്‍ഭകാലം ആഘോഷിക്കപ്പെട്ട താരമാണ് പേളി മാണി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും താന്‍ ഗര്‍ഭിണിയാണെന്ന് പേളി വെളിപ്പെടുത്തിയിരുന്നു. ശേഷം ആരാധകരും മാധ്യമങ്ങളുമൊക്കെ പേളിയുടെ ഗര്‍ഭവിശേഷങ്ങള്‍ നിരന്തരം പങ്കുവെച്ച് കൊണ്ടേയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന് നടി പറയുന്നത്. ഇതോടെ വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഒരു മാസം മുന്‍പ് നടി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുത്തു. കഴിഞ്ഞ ദിവസമാണ് മകള്‍ക്ക് പേരിട്ടതും നൂലുക്കെട്ട് ചടങ്ങ് നടത്തിയതും. ഇതിന് പിന്നാലെ രസകരമായൊരു പോസ്റ്റുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്. കഴിഞ്ഞ് മൂന്ന് വര്‍ഷം കൊണ്ട് നാല് കുട്ടികള്‍ ഉണ്ടായതിനെ പറ്റി പറഞ്ഞാണ് നടി വന്നത്.

nila-cousins

2021 മാര്‍ച്ചിലാണ് പേളി മാണി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ക്ക് നില എന്ന് പേരിടുകയും ചെയ്തു. മകള്‍ ജനിക്കുന്നതിന് തൊട്ട് മുന്‍പാണ് പേളിയുടെ അനിയത്തി റേച്ചല്‍ മാണി വിവാഹിതയാവുന്നത്. അങ്ങനെ നിലയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ റേച്ചലും ഗര്‍ഭിണിയായി. നില ചേച്ചിയാവുന്നുവെന്നും പേളിയുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു കുഞ്ഞതിഥി വരികയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ റേച്ചല്‍ ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം കൊടുത്തു. അങ്ങനെ കുടുംബത്തിലേക്ക് വന്ന കണ്മണികളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയായിരുന്നു താരങ്ങള്‍. ഇതിനിടയില്‍ നിലയ്ക്കും വേറൊരു കുഞ്ഞനിയനോ അനിയത്തിയോ വരികയാണെന്ന വാര്‍ത്ത വീണ്ടുമെത്തി. മൂത്തകുഞ്ഞിന് ഒരു വയസാവുന്നതിന് മുന്‍പ് പേളിയുടെ സഹോദരി രണ്ടാമതും ഗര്‍ഭിണിയായി. റേച്ചലിന്റെ പ്രസവത്തിനോട് അടുക്കുന്നതിന് തൊട്ട് മുന്‍പ് പേളിയും വീണ്ടും ഗര്‍ഭിണിയായി.

കഴിഞ്ഞ വര്‍ഷമാണ് റേച്ചല്‍ രണ്ടാമതും ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം കൊടുക്കുന്നത്. പിന്നാലെ കഴിഞ്ഞ മാസം ജനുവരി പതിമൂന്നിന് പേളി ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുത്തു. പേളിയ്ക്ക് ജനിച്ചത് രണ്ട് പെണ്‍കുട്ടികളാണെങ്കില്‍ റേച്ചലിന് രണ്ട് ആണ്‍കുട്ടികളാണെന്ന വ്യത്യാസം മാത്രമേയുള്ളു. അങ്ങനെ തങ്ങള്‍ വിചാരിക്കുക പോലും ചെയ്യാതെ വീട് നിറയെ കുട്ടികളെ കൊണ്ട് നിറഞ്ഞുവെന്നാണ് പേളിയിപ്പോള്‍ പറയുന്നത്.

pearle-maaney

സോഷ്യല്‍ മീഡിയ പേജിലൂടെ രസകരമായൊരു ഫോട്ടോയുമായിട്ടാണ് പേളിയിപ്പോള്‍ വന്നിരിക്കുന്നത്. തന്റെ രണ്ട് മക്കളും അനിയത്തിയുടെ മക്കളും കൂടി ചേര്‍ന്ന് നാല് കുട്ടികളെയും ഒരുമിച്ചിരുത്തി എടുത്ത ചിത്രമായിരുന്നു. ഇതില്‍ നിലയുടെ കൈയ്യിലാണ് അനിയത്തി നിതാരയുള്ളത്. മാത്രമല്ല മൂന്ന് വര്‍ഷം മുന്‍പ് തങ്ങളുടെ ജീവിതവും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ പേളി പറഞ്ഞിരിക്കുകയാണ്.

'2024 ലെ എന്റെ പ്രിയപ്പെട്ട ചിത്രം... കാരണം ഈ ചിത്രത്തല്‍ എന്റെ ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഞങ്ങള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയും അത് നിരവധി തവണ ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു, ഇതിപ്പോള്‍ എല്ലാം തികഞ്ഞതാണ്.

റേച്ചല്‍ മാണി, റൂബന്‍ ബിജി, ശ്രീനിഷ് അരവിന്ദ് നിങ്ങളോട് ഒരു കാര്യം ചോദിക്കുകയാണ്. ഇത്രയും ചെറിയ മനുഷ്യര്‍ നമ്മുടെ ജീവിതം ഭരിക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമായിരുന്നോ? ഞങ്ങള്‍ ഇപ്പോള്‍ ആ ജീവിതം നയിക്കുകയാണ്. ഇവരാണ് നമുക്ക് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയെന്ന് എനിക്ക് ഉറപ്പുണ്ട്,' എന്നാണ് പേളി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

Read more about: srinish aravind pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X