twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിമാലയത്തിലേക്ക് ഹണിമൂണ്‍ യാത്ര നടത്തിയ പേളിയും ശ്രീനിഷും! വൈറലാകുന്ന വീഡിയോ കാണാം

    By Midhun Raj
    |

    ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷും. ഇവരുടെ സൗഹൃദവും പ്രണയവുമെല്ലാം ഷോയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. പരസ്പരം പിന്തുണച്ചും സഹകരിച്ചുമായിരുന്നു താരജോഡികള്‍ മുന്നോട്ട് പോയത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ഇവരുടെ വിവാഹത്തിനായും ആകാംക്ഷകളോടെയായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

    ഒടുവില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്താറുണ്ടായിരുന്നു താരജോഡികള്‍. തങ്ങളുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും പുറത്തുവിടാറുണ്ട്. നിലവില്‍ ഹണിമൂണ്‍ യാത്രകളുമായി തിരക്കിലാണ് താരജോഡികള്‍. ഇരുവരുടെയും എറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    പേളിഷ്

    പേളിഷ്

    ബിഗ് ബോസിന്റെ സമയത്ത് തന്നെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന പദപ്രയോഗം ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും വിവാഹിതരായത്. ബിഗ് ബോസ് ഷോയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഈ പ്രണയമെന്ന് പറഞ്ഞവര്‍ക്കെല്ലാമുളള കിടിലന്‍ മറുപടിയായിരുന്നു താരജോഡികള്‍ നല്‍കിയിരുന്നത്. വിവാഹ ശേഷവും ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.

    ഹിമാലയത്തിലെ കാസോളിലേക്കായിരുന്നു

    ഹിമാലയത്തിലെ കാസോളിലേക്കായിരുന്നു

    ബിഗ് ബോസ് ഷോയ്ക്ക് ശേഷവും പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമായുണ്ടായിരുന്നു. ആരാധക പിന്തുണയുടെ കാര്യത്തില്‍ പേളിയും ശ്രീനിഷും ഇപ്പോഴും മുന്‍പന്തിയിലാണെന്ന് കാണിച്ചുകൊണ്ടാണ് ഇരുവരും മുന്നേറുന്നത്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ഹിമാലയത്തിലെ കാസോളിലേക്കായിരുന്നു യാത്ര നടത്തിയിരുന്നത്. യാത്രയ്ക്കിടെ പേളിയുടെ ബെര്‍ത്ത് ഡേ ആഘോഷിച്ചതെല്ലാം ശ്രീനിഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. യാത്രയ്ക്കിടെയുളള വിശേഷങ്ങളെല്ലാം താരജോഡികള്‍ പങ്കുവെച്ചിരുന്നു.

    ഹിമാലയന്‍ യാത്രയുടെ പുതിയ വീഡിയോ

    ഹിമാലയന്‍ യാത്രയുടെ പുതിയ വീഡിയോ

    ഇപ്പോഴിതാ പേളിഷിന്റെ ഹിമാലയന്‍ യാത്രയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹിമാലയന്‍ യാത്രയുടെ വ്‌ളോഗാണ് താരജോഡികള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും കസോള്‍ വരെ നടത്തിയ യാത്രയുടെ ആദ്യ ഭാഗമാണ് യൂടുബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. യാത്രയ്ക്കിടെയുളള തമാശകളും വിശേഷങ്ങളുമൊക്കെയാണ് വീഡിയോയിലുളളത്.

    പേളിഷ് വെബ് സീരിസിനും

    പേളിഷ് വെബ് സീരിസിനും

    വിവാഹത്തിന് മുന്‍പുളള ഇവരുടെ പേളിഷ് വെബ് സീരിസിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പേളിഷ് വെബ് സീരിസിന്റെ അറ് എപ്പിസോഡുകള്‍ യുടൂബില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും ഹിന്ദുരീതിയിലുളള വിവാഹവുമായിരുന്നു താരജോഡികളുടെതായി നടന്നിരുന്നത്.

    ബഡായി ബംഗ്ലാവിലേക്ക് ആര്യയുടെ തിരിച്ചുവരവ്! അങ്ങനെയങ്ങ് പോവാന്‍ പറ്റുമോയെന്ന് നടി! ഇത്തവണ പൊളിക്കുംബഡായി ബംഗ്ലാവിലേക്ക് ആര്യയുടെ തിരിച്ചുവരവ്! അങ്ങനെയങ്ങ് പോവാന്‍ പറ്റുമോയെന്ന് നടി! ഇത്തവണ പൊളിക്കും

    മെഗാസ്റ്റാര്‍ ചിത്രം ഉണ്ട കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും! പോലീസ് മേധാവി പറഞ്ഞത് കാണൂമെഗാസ്റ്റാര്‍ ചിത്രം ഉണ്ട കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും! പോലീസ് മേധാവി പറഞ്ഞത് കാണൂ

    English summary
    pearle maaney-sreenish aravind himalayan trip video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X