പ്രണയാര്‍ദ്രരായി പേളിയും ശ്രീനിഷും! ഒടുവില്‍ ആ സര്‍പ്രൈസ് പുറത്തുവിട്ട് പേളിഷ് ജോഡി! വീഡിയോ വൈറല്‍!

By Prashant V R

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ പ്രണയ ജോഡികളായിരുന്നു ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് സംപ്രേക്ഷണം ചെയ്ത സമയത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു താരങ്ങളും ഇവരായിരുന്നു. മറ്റു ബിഗ് ബോസ് റിയാലിറ്റി ഷോ പോലെ നിലനില്‍ക്കാന്‍ വേണ്ടി ഇവര്‍ പ്രേമം നടിക്കുകയാണെന്നാണ് ആദ്യം വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍ ഷോ കഴിഞ്ഞിട്ടും ഇരുവരും പ്രണയത്തില്‍ ഉറച്ചുനിന്നതോടെ എല്ലാവര്ക്കും വിശ്വാസമാകുകയായിരുന്നു.

ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ ഇരുവരുടെയും വിവാഹം എന്നുണ്ടാകുമെന്നുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. വീട്ടുകാര്‍ സമ്മതിച്ചതോടെ ഇനി വിവാഹ തിയ്യതി എന്നാണെന്നുളള ആകാംക്ഷയിലാണ് എല്ലാവരുമുളളത്. ഇതിനിടെ ഡിസംബര്‍ 22ന് ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്ന് പേളി മാണി അറിയിച്ചിരുന്നു. പേളിയുടെ അറിയിപ്പ് വന്നതോടെ ആകാംക്ഷയോടെ ആയിരുന്നു എല്ലാവരും സര്‍പ്രൈസിനായി കാത്തിരുന്നത്. ഇപ്പോഴിതാ ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് നടി.

പേളിയുടെ ആ സര്‍പ്രൈസ്

പേളിയുടെ ആ സര്‍പ്രൈസ്

നേരത്തെ ഡിസംബര്‍ 22ന് ഒരു വലിയ സര്‍പ്രൈസ് പുറത്തുവിടുമെന്നാണ് പേളിമാണി അറിയിച്ചിരുന്നത്. ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പിനായി ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നിലെ കാരണവും പേളി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 22നായിരുന്നു തങ്ങള്‍ പ്രണയം തുറന്നുപറഞ്ഞത്. തിയ്യതികളിലെ സമാനതയും അന്നൊരു പൂര്‍ണ ചന്ദ്ര ദിനമായിരുന്നുവെന്നും പേളി ഓര്‍ത്തെടുത്തിരുന്നു. അതേസമയം ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരു ആല്‍ബം പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ആല്‍ബം

ആല്‍ബം

ഇപ്പോഴിതാ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് പേര്‍ളിഷ് ആല്‍ബം പുറത്തുവന്നിരിക്കുകയാണ്. പേളി മാണിയുടെ യുട്യൂബ് ചാനലിലാണ് ഈ ആല്‍ബത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പേര്‍ളിഷ്-ഫ്‌ളൈ വിത്ത് യൂ എന്നാണ് വെബ് സീരിസ് വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന പേര്. പേര്‍ളി പ്രൊഡക്ഷന്‍സാണ് വെബ്‌ സിരീസ് നിര്‍മ്മിച്ചിരിക്കുന്നത്. ശരത്ത് ഡേവിസ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നു.

പേളി തന്നെ പാടി

പേളി തന്നെ പാടി

പേളി മാണിയും ജെസിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. പേര്‍ളിയും ശ്രദ്ധ ഡേവിസും എഴുതിയ വരികള്‍ക്ക് ജെസിന്‍ ജോര്‍ജ്ജ് സംഗീതം നല്‍കിയിരിക്കുന്നു. ക്ലിന്‍ സോമന്‍ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് പേര്‍ളിഷ് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

പേര്‍ളിഷ് വിവാഹം

പേര്‍ളിഷ് വിവാഹം

നേരത്തെ ശ്രീനിഷും താനുമായിട്ടുളള പ്രണയത്തിന്റെ യാഥാര്‍ത്ഥ്യം ഫേസ്ബുക്ക് ലൈവിലൂടെ പേളി മാണി തന്നെ വെളിപ്പെടുത്തുകയായിരുന്നു. തങ്ങളുടെ പ്രണയം നാടകമല്ലായിരുന്നുവെന്നും ശരിക്കും താന്‍ ശ്രീനിഷിനെ പ്രണയിക്കുന്നുവെന്നും ആയിരുന്നു പേളി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ താനും പേളിയും ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ശ്രീനിഷ് അരവിന്ദും ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X