For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പട്ടുസാരിയും മുല്ലപ്പൂവുമായി കേരളീയ വധുവായി പേളി! പേളിഷ് വിവാഹത്തിന്‍റെ ആദ്യചിത്രങ്ങളിതാ!

  |

  ബിഗ് ഹൗസിലെ പ്രണയ ജോഡികള്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഇപ്പോള്‍. മാതാപിതാക്കളുടെ അനുമതിയോടെയേ വിവാഹം നടത്തുള്ളൂവെന്ന് പേളി മാണിയും ശ്രിനിഷ് അരവിന്ദും പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരിക്കാനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഈ പ്രണയം അധികം വൈകാതെ തന്നെ അവസാനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. മത്സരാര്‍ത്ഥികള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയതെന്നായിരുന്നു പലരും പറഞ്ഞത്. ബിഗ് ഹൗസിലെ പല കാര്യങ്ങളും ഉള്‍ക്കൊള്ളാനാവാതെ വീട്ടില്‍ പോവണമെന്ന ആവശ്യമുന്നയിച്ച പേളിയെ മത്സരത്തിലേക്ക് തിരികയെത്തിച്ചത് ശ്രീനിയുടെ ഇടപെടലുകളായിരുന്നു. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നതായും ഇരുവരും പറഞ്ഞിരുന്നു.

  ഇങ്ങനെ സസ്‌പെന്‍സിടാതെ ശരിക്ക് പറഞ്ഞൂടേ? മകന്റെ പേര് പുറത്തുവിട്ട കുഞ്ചാക്കോ ബോബനോട് ആരാധകര്‍!

  ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് തിരികയെത്തിയപ്പോള്‍ ചുരുളമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു ശ്രീനി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരുടേയും പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. പേളി ആര്‍മി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇരുവരേയും സ്വീകരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ശ്രീനിയും എത്തിയിരുന്നു. അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും വെക്കേഷന്‍ സമയത്തായിരിക്കുമെന്നുമായിരുന്നു ശ്രിനിഷ് പറഞ്ഞത്. മെയ് 5,8 തീയതികളിലായാണ് വിവാഹമെന്ന് പിന്നീട് ഇരുവരും അറിയിക്കുകയായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ഞായറാഴ്ച നടന്നത്. ഇതിന് പിന്നാലെയായാണ് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഷവുമായാണ് നേരത്തെ പേളിയെത്തിയത്. പാലക്കാട് വെച്ച് നടത്തുന്ന വിവാഹത്തിനിടയിലെ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മധുരരാജ 100 കോടി ക്ലബിലെത്തിയോ? ഫാന്‍സിന്റെ സംശയത്തിന് നെല്‍സണ്‍ ഐപ്പ് നല്‍കിയ മറുപടി? മാതൃകയാണ്!

  ചിത്രങ്ങള്‍ക്ക് കടപ്പാട്: പേളി മാണി,ശ്രിനിഷ് അരവിന്ദ് സോഷ്യല്‍ മീഡിയ പേജുകള്‍

   ശ്രിനിഷിന്റെ വീട്ടുകാരുടെ ആഘോഷം

  ശ്രിനിഷിന്റെ വീട്ടുകാരുടെ ആഘോഷം

  പേളിയുടെ വീട്ടുകാരായിരുന്നു നേരത്തെയുള്ള ആഘോഷത്തിന് നേതൃത്വം നല്‍കിയത്. ബ്രൈഡല്‍ ഷവറും ഹല്‍ദി ആഘോഷവുമൊക്കെ പൊടിപൊടിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി വിവാഹം ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ശ്രിനിഷിന്റെ അച്ഛന്റെ നാടായ പാലക്കാട് വെച്ചാണ് അടുത്ത ആഘോഷം നടന്നത്. എന്തുകൊണ്ടാണ് പാലക്കാട് തിരഞ്ഞെടുത്തതെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു. പാതിമലയാളിയായ ശ്രിനിഷ് അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

  ഹിന്ദു ആചാരപ്രകാരം

  ഹിന്ദു ആചാരപ്രകാരം

  ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളാണ് ഇനി നടത്തുന്നതെന്ന് നേരത്തെ ഇവരുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. 10.30 നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടത്തിയത്.. അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഒരുക്കങ്ങളെക്കുറിച്ചും മറ്റുമൊക്കെയുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമായി നടക്കുന്നുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

   സാരിയിലായിരിക്കുമോ?

  സാരിയിലായിരിക്കുമോ?

  ഗൗണിലായിരുന്നു നേരത്തെ പേളിയെത്തിയത്. ഇത്തവണ സാരിയിലായിരിക്കുമോ വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. വിക്ടോറിയന്‍ സ്‌റ്റൈലിലുള്ള ഗൗണായിരുന്നു താരം തിരഞ്ഞെടുത്തത്. പാലക്കാട്ടെ ചടങ്ങിനിടയിലുള്ള വരവ് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. മുല്ലപ്പൂ ചൂടിയായിരിക്കുമോ പേളിയുടെ വരവെന്നാണ് മറ്റ് ചിലരുടെ ചോദ്യം. പട്ടുസാരിയും മുല്ലപ്പൂവുമൊക്കെയായിത്തന്നെയാണ് പേളിയെത്തിയത്.

  ആരാധകരുടെ ആഘോഷം

  ആരാധകരുടെ ആഘോഷം

  താരവിവാഹങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരവിവാഹങ്ങളുടെ ചിത്രവും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. ബിഗ് ബോസില്‍ ശക്തമായ ആരാധകപിന്തുണ ലഭിച്ച മത്സരാര്‍ത്ഥികള്‍ കൂടിയാണ് പേളിയും ശ്രീനിയും. ഇവരുടെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകള്‍ പരിപാടിക്ക് ശേഷവും സജീവമാണ്. പേളിഷ് വിവാഹത്തെ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. ആരാധകരുടെ ആശംസയ്ക്ക് നന്ദി പറഞ്ഞും നവദമ്പതികളെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

  ആരൊക്കെയായിരിക്കും എത്തുന്നത്?

  ആരൊക്കെയായിരിക്കും എത്തുന്നത്?

  അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് നടത്തിയ വിരുന്നില്‍ സിനിമ-സീരിയല്‍ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. ചാനല്‍ അവാര്‍ഡിനിടയിലെ തിരക്കുകള്‍ക്കിടയില്‍ നിന്നായിരുന്നു മമ്മൂട്ടിയും ടൊവിനോ തോമസുമെത്തിയത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളും പേളിഷ് ദമ്പതികളെ കാണാനായി എത്തിയിരുന്നു.

  കുഞ്ഞളിയനെത്തില്ലേ?

  കുഞ്ഞളിയനെത്തില്ലേ?

  പേളിയുടേയും ശ്രീനിയുടേയും പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ കൂടെ നിന്നയാളാണ് ഷിയാസ്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ഇവരുടെ വിവാഹത്തിന് താനെത്തുമെന്ന് അന്നേ ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ഹൗസിലുള്ളവരെല്ലാം ഷിയാസിനെ പരിഹസിക്കുമ്പോഴും ശക്തമായ പിന്തുണയായിരുന്നു പേളിയും ശ്രീനിയും നല്‍കിയത്. കൂടുതല്‍ സമയം ഇവര്‍ മൂവരും ഒരുമിച്ചായിരുന്നു. കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കാനായി ഷിയാസ് എത്തിയിരുന്നു. പാലക്കാട്ടെ ചടങ്ങിലേക്ക് താരമെത്തില്ലെയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

   ബിഗ് ബോസിലെ അംഗങ്ങള്‍

  ബിഗ് ബോസിലെ അംഗങ്ങള്‍

  ബിഗ് ബോസില്‍ നിന്നും ആരൊക്കെയായിരിക്കും വരുന്നതെന്ന ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. സാബു, ഹിമ, അരിസ്‌റ്റോ സുരേഷ് , ഷിയാസ് ഇവരായിരുന്നു കൊച്ചിയിലെ ചടങ്ങില്‍ നിറഞ്ഞുനിന്നത്. വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

   കേരളത്തനിമയോടെ

  കേരളത്തനിമയോടെ

  കേരളീയ വേഷത്തിലായിരുന്നു ശ്രിനിഷും പേളിയും എത്തിയത്. തളസിമാലയും മുല്ലപ്പൂവുമൊക്കെയായാണ് ഇത്തവണത്തെ വിവാഹം. മുണ്ടു കുര്‍ത്തിയുമണിഞ്ഞാണ് ശ്രിനിഷ് എത്തിയത്. വധൂവരന്‍മാര്‍ മാത്രമല്ല കുടുംബാംഗങ്ങളും കേരളീയ വേഷത്തിലായിരുന്നു എത്തിയത്.

  വീഡിയോ കാണാം

  പേളിഷ് ഫാമിലി പേജിലുള്ള ലൈവ് വീഡിയോ കാണാം.

  പേളിയെ ഒരുക്കിയത്

  പേളിയെ ഒരുക്കിയത്

  താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാരാണ് പേളിയെ ഒരുക്കിയത്. ഭാവനയുടെ വിവാഹത്തിനും ഇവരായിരുന്നു മേക്കപ്പ് ചെയ്തത്. സാരിയും ട്രെഡീഷണല്‍ ആഭരണങ്ങളുമൊക്കെയായാണ് പേളി ഇത്തവണ എത്തിയത്. പുറകിലേക്കായി കെട്ടിവെച്ച മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു.

   സാരിയില്‍ നവദമ്പതികള്‍

  സാരിയില്‍ നവദമ്പതികള്‍

  ഗൗണിനിടയില്‍ പേളിഷ് എന്നെഴുതിയായിരുന്നു നേരത്തെ പേളിയെത്തിയത്. എന്നാല്‍ ഇത്തവണത്തെ വരവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സാരിയില്‍ പേളിയുടേയും ശ്രിനിഷിന്റേയും മനോഹരമായ ചിത്രമുണ്ടായിരുന്നു. ഇത്തവണത്തെ പ്രധാന പ്രത്യേകതയും ഇതാണെന്നാണ് എല്ലാവരും പറയുന്നത്.

  English summary
  Srnish Aravind And Pearle Maaney's ties the knot, pics trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X