പേളിയുടെ വിവാഹനിശ്ചയം ഉടന്‍, കല്യാണം പിന്നാലെ! പേളിയെ ചുരുളമ്മയാക്കി ശ്രീനിഷ്, പ്രണയം തിരക്കഥയല്ല!!
Recommended Video

ബിഗ് ബോസ് മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കാര്യം പേളി-ശ്രീനിഷ് പ്രണയമായിരുന്നു. ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണ് ഇരുവരും സ്‌നേഹിക്കുന്നതെന്നും പുറത്ത് വന്ന് കഴിഞ്ഞാല്‍ അതെല്ലാം ഒഴിവാക്കുമെന്നും പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ സ്‌നേഹം സത്യമാണെന്ന് ഇരുവരും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും ഇരുവരും പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. പേളിയ്‌ക്കൊപ്പമുള്ള ആദ്യത്തെ സെല്‍ഫി ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചുരുളമ്മ എന്നാണ് പേളിയെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. ചുരുളമ്മ എവിടെയാണ്, പേളിഷ്, മിസ്സിംഗ് യൂ എന്നിങ്ങനെ ഹാഷ് ടാഗുകളും ഉണ്ടായിരുന്നു.

ശ്രീനിഷ് അടുത്ത് വന്നിരിക്കുമ്പോള്‍ കരന്റ് അടുക്കുന്നത് പോലെ തോന്നുമായിരുന്നെന്നാണ് പേളി പറയുന്നത്. ഒരു അഭിമുഖത്തിലാണ് പേളിയുടെ വെളിപ്പെടുത്തല്‍. ശ്രീനിയോട് സംസാരിച്ച് ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമല്ല. അത് യഥാര്‍ത്ഥമാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി. നല്ല മാറ്റമുണ്ടായി. എന്നാല്‍ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്.
ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതു കൊണ്ട് ഞാന്‍ എന്ത് പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണെന്നും എനിക്ക് അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗെജ്‌മെന്റും കല്യാണവും ഉടന്‍ തന്നെ ഉണ്ടാകുമെന്നും പേളി പറയുന്നു.


Click it and Unblock the Notifications