ഞാന്‍ ഗര്‍ഭിണിയല്ലെന്ന് പേളി, അത് വെറും ബിരിയാണി മാത്രം! മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത തള്ളി പേളി മാണി
രണ്ട് തവണ ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും കൂടെയുണ്ട്. ഇപ്പോഴിതാ പേളി മൂന്നാം തവണയും ഗര്‍ഭിണിയായെന്നും വൈകാതെ ഒരു കുഞ്ഞ് അതിഥി കൂടി എത്തുകയാണെന്ന് തുടങ്ങി നിരവധി കഥകളാണ് പ്രചരിച്ചത്.
കഴിഞ്ഞ ദിവസം പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഒരു സന്തോഷവാര്‍ത്ത കൂടി പങ്കുവെക്കാനുണ്ട് അത് ഇപ്പോഴല്ല കുറച്ചു കൂടി കഴിഞ്ഞിട്ട് പറയാമെന്ന് നടി സൂചിപ്പിച്ചിരുന്നു. ഇത് പേളി വീണ്ടും ഗര്‍ഭിണിയായത് ആണെന്നാണ് പലരും കരുതിയത്. പിന്നാലെ പേളി മൂന്നാമതും ഗര്‍ഭിണിയായെന്ന വാര്‍ത്ത പ്രചരിച്ചു.

തന്റെ ഗര്‍ഭത്തെക്കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ വന്നതോടെ ഇതില്‍ പ്രതികരിച്ച് പേളി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ സ്‌റ്റോറിയായി പേളി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്... 'ഞാന്‍ ഗര്‍ഭിണിയല്ല അത് വെറും ബിരിയാണിയാണ്' എന്നാണ് പേളിയുടെ മറുപടി. സ്ഥിരം പറയാറുള്ള തമാശപോലെ തന്റെ പേരിലെ വാര്‍ത്തയെ നിസ്സാരവല്‍ക്കരിച്ചിരിക്കുകയാണ് താരം.
അടുത്തിടെ പേളിയ്‌ക്കെതിരെ ഒരു നടി ചില ആരോപണങ്ങളുമായി വന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് പേളിയുടെയും ഭര്‍ത്താവ് ശ്രീനിഷിന്റെയും പഴയ കഥകള്‍ കുത്തിപ്പൊക്കുകയും ഇവരെ സോഷ്യല്‍ മീഡിയ തേജോവധം ചെയ്യുകയും ചെയ്തു. ഇത്തരം പ്രചരണങ്ങള്‍ക്കിടയിലാണ് തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷവുമായി പേളി രംഗത്ത് വന്നത്.
ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ നടത്തിയത്. ചടങ്ങിന്റെ വിശേഷങ്ങളൊക്കെ വ്‌ലോഗിലൂടെ താരം പങ്കുവെച്ചു. ഈ വീഡിയോയുടെ അവസാനത്തിലാണ് ഞങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ട്. പക്ഷേ അതിപ്പോള്‍ പറയുന്നില്ല. വളരെ സ്‌പെഷ്യലായ ന്യൂസ് ആണ് വൈകാതെ നിങ്ങളോട് പറയും, ഇപ്പോള്‍ പറഞ്ഞാല്‍ അത് വളരെ നേരത്തെയായി പോകുമെന്ന് ശ്രീനിഷും പേളിയും ഒരുപോലെ പറഞ്ഞത്.

ഇതോടെ പേളി വീണ്ടും ഗര്‍ഭിണി ആയെന്നും അവര്‍ പറയാന്‍ ഉദേശിച്ചത് ഈ ന്യൂസ് ആണെന്നും തുടങ്ങി വ്യാപകമായി പ്രചരണം ഉണ്ടായി. മാത്രമല്ല പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ അരിസ്റ്റോ സുരേഷും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
പേളിയ്ക്ക് ഒരു ആണ്‍കുട്ടി കൂടി വേണമെന്നും അവള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ആരോ പറഞ്ഞു കേട്ടൊന്നും മൂന്നാമത് അവള്‍ക്കൊരു ആണ്‍കുഞ്ഞിനെ കൊടുക്കണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് അരിസ്റ്റോ സുരേഷ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രസകരമായ രീതിയില്‍ പ്രതികരണവുമായി പേളി എത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പേളി രണ്ടാമതും അമ്മയാവുന്നത്. മൂത്ത മകള്‍ നിലയ്ക്ക് കൂട്ടായി നിറ്റാര എന്ന പെണ്‍കുഞ്ഞും ജനിച്ചു. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് ശ്രീനിഷും പേളിയും.


Click it and Unblock the Notifications