ഇരു മതത്തിൽപ്പെട്ടവർ വിവാഹം ചെയ്താൽ, ഏത് താലി അണിയും... പേളി മാണി മാതൃകയാകുന്നു..
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു നടിയും അവതാരകയുമായ പേളി മാണിയുടേയും നടൻ ശ്രീനീഷിന്റേയും വിവാഹം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു താരങ്ങളുടെ പ്രണയം മൊട്ടിട്ടത്. ഇവരുടെ പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ സാക്ഷികളുമായിരുന്നു. പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. വ്യത്യസ്ത മതവിഭാഗത്തിൽപ്പെടുന്നവർ തമ്മിൽ വിവാഗഹം കഴിക്കുന്നത് സർവ്വ സാധാരണമാണ്. അതും അവരുടേതായതത്തിൽ നിന്നു കൊണ്ട് തന്നെ. സിനിമക ലോകത്ത് ഇത്തരത്തിലുളള ഒരു ട്രെന്റ് നേരത്തെ തന്നെ നിലനിന്നിരുന്നു.

ഹിന്ദു- ക്രിസ്തുമത ആചാര പ്രകാരമായിരുന്നു താരങ്ങളുടെ വിവാഹം. ആദ്യം പള്ളിയിൽവെച്ചും പിന്നീട് ഹൈന്ദവ ആചാര പ്രകാരവും ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം എല്ലാവർക്കും അറിയേണ്ടിയിരുന്നത് പേളി ഏത് മത വിഭാഗത്തിലെ താലി ധരിക്കുമെന്നാണ്. സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച ചോദ്യത്തിന് മറുപടിയുമായി താരങ്ങൾ എത്തിയിട്ടുണ്ട്.
വിവാഹ ശേഷം പുറത്തു വന്ന ചിത്രത്തിലെല്ലാം രണ്ട് താലി മാലയും അണിഞ്ഞ് നിൽക്കുന്ന പേളിയെ കാണാൻ സാധിക്കുന്നുണ്ട്. പലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങിലും ആദ്യം കെട്ടിയ താലി കാണുന്നുണ്ടായിരുന്നു. നഗരത്തിൽ ജനിച്ചു വളർന്ന പേളി ഇപ്പോൾ നാട്ടിൻ പുറത്ത് കാരിയായി മാറിയിരിക്കുകയാണ്. പറമ്പിവും മറ്റും പണിയെടുക്കുന്നതിന്റേയും നാട്ടിൻ പുറത്ത് കാഴ്ചകളുമൊക്കെ പേളി തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നട്ടിൻ പുറത്ത് പുതിയ ജീവിതാനുഭവങ്ങൾ പേളി ശരിയ്ക്കും ആഘോഷിക്കുകയാണ്.


Click it and Unblock the Notifications