twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേളിയും ശ്രീനിയും ഒരുമിച്ചെത്തി! ആരാധകന്റെ പാട്ടിന് കിടിലന്‍ ഡാന്‍സ്! വീഡിയോ വൈറല്‍! കാണൂ!

    |

    Recommended Video

    പേളിയും ശ്രീനിയും ആരാധകരെ കാണാൻ എത്തി | filmibeat Malayalam

    മിനിസ്‌ക്രീനിലെ വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെ പ്രണയനായകനായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന പ്രണയനായകന്‍ ഇനി മലയാളത്തിന്റെ മരുമകനാണ്. പേളി മാണിയും ശ്രിനിഷ് അരവിന്ദും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബിഗ് ബോസില്‍ നിന്നും തുടക്കത്തില്‍ പുറത്തേക്ക് പോവാന്‍ ശ്രമിച്ച പേളിക്ക് ശക്തമായ പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് ശ്രീനിയായിരുന്നു. ശ്രീനിയുടെ മോതിരം പേളിയുടെ കൈയ്യില്‍ കണ്ടതും കണ്ണുകള്‍ കൊണ്ട് കഥ പറയാന്‍ ശ്രമിക്കുന്നതുമായിരുന്നു മറ്റുള്ളവരുടെ സംശയം വര്‍ധിപ്പിച്ചത്.

    പേളിയും ശ്രീനിയും പ്രണയത്തിലാണെന്നും ഗെയിമില്‍ തുടരാനായുള്ള നീക്കമാണ് അതെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നും ശ്രീനിക്കാണ് പണി കിട്ടാന്‍ പോവുന്നതെന്ന തരത്തിലുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. വിമര്‍ശനവും പരിഹാസവും തുടരുന്നതിനിടയിലും ഇരുവരു തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. സംസാരിച്ച് സമ്മതിപ്പിക്കാമെന്ന ഉറപ്പ് ശ്രീനി അന്നേ നല്‍കിയിരുന്നു. വീട്ടിലെത്തിയ ഇരുവരും തങ്ങളുടെ ആരാധകപിന്തുണയെക്കുറിച്ചും ഡബ്‌സ്മാഷ് വീഡിയോയും റൊമാന്റിക് രംഗങ്ങളുമൊക്കെ കണ്ടിരുന്നു. പേളിയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് ശ്രീനി രംഗത്തെത്തിയിരുന്നു.

    Pearlish

    മമ്മി ഈ ബന്ധത്തിന് സമ്മതിച്ചെന്ന് പേളി അടുത്തിടെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും ആരാധകരെ കാണാനെത്തിയിരിക്കുകയാണിപ്പോള്‍. പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ബിഗ് ബോസിന്‍രെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. പരിപാടിയില്‍ ആരാധകന്‍ ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച് ചുവട് വെച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

    English summary
    Pearle Srinish get together after Big Boss.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X