For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണത്താല്‍ മുഖംകുനിച്ച് പേളി! ശ്രീനി വീണ്ടും താലികെട്ടി! പേളിഷ് വിവാഹത്തിന്‍റ പുതിയ ട്രെയിലറെത്തി!!

  |

  താരങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന പരിപാടിയാണ് ബിഗ് ബോസെന്നായിരുന്നു പലരും പറഞ്ഞത്. ബിഗ് ബോസ് മലയാള പതിപ്പ് നയിച്ചത് മോഹന്‍ലാലായിരുന്നു. അദ്ദേഹത്തിനൊപ്പം സമയം ചെലവിടാനും താമസിക്കാനും അതിലൂടെ ലഭിക്കുന്ന സുവര്‍ണ്ണാവസരങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു മത്സരാര്‍ത്ഥികള്‍ ചിന്തിച്ചത്. ടെലിവിഷനിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു പരിപാടിയില്‍ മത്സരിക്കാനെത്തിയത്. സാബുമോനാണ് വിജയിച്ചതെങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഈ പരിപാടിയില്‍ വന്നതിന് ശേഷമാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ശ്രിനിഷുമായുള്ള കണ്ടുമുട്ടലും ആ പ്രണയവും ഇപ്പോള്‍ വിവാഹത്തില്‍ കലാശിച്ചിരിക്കുകയാണ്.

  കൂടെക്കിടന്നാലേ രാപ്പനി അറിയൂ! പേളിയേയും ശ്രീനിയേയും ശപിക്കുന്നവരോട് സാധികയ്ക്ക് പറയാനുള്ളത്? കാണൂ!

  ബിഗ് ബോസ് തുടങ്ങി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പേളി മാണിയും ശ്രിനിഷും സുഹൃത്തുക്കളായി മാറിയിരുന്നു. പരിപാടിയില്‍ തുടരാനാവുമോയെന്ന ആശങ്കയുമായി നിന്നിരുന്ന പേളിക്ക് ശക്തമായ പിന്തുണ നല്‍കിയത് ശ്രീനിയായിരുന്നു. കൂടെയുള്ളവരെല്ലാം കുത്തുവാക്കുകള്‍ പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും ശ്രീനിയും ഷിയാസും പേളിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ എസ്പിഎസ് കൂട്ട് തുടരുകയായിരുന്നു. പേളി- ശ്രീനി ബന്ധം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. മനസ്സിലുള്ള കാര്യങ്ങള്‍ പേളിയോട് തുറന്നുപറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പിന്നീട് പേളിയും ഇത് സമ്മതിക്കുകയായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് പേളിഷ് ദമ്പതികളുടെ വിവാഹം നടന്നത്. ക്രിസ്തീയ രീതിയിലുള്ള ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്തിയത്. പാലക്കാട് വെച്ച് നടന്ന വിവാഹത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഹിന്ദു രീതിയിലുള്ള വിവാഹം

  ഹിന്ദു രീതിയിലുള്ള വിവാഹം

  കൊച്ചിയില്‍ വെച്ചായിരുന്നു ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത്. ഗൗണില്‍ അതീവ സുന്ദരിയായാണ് പേളിയെത്തിയത്. മെയ് 5നായിരുന്നു ഈ വിവാഹം. ഇതിന് പിന്നാലെയായാണ് മെയ് 8ന് പാലക്കാട് വെച്ച് ഹിന്ദു രീതിയില്‍ വിവാഹം നടത്തിയത്. ശ്രിനിഷിന്റെ കുടുംബാംഗങ്ങള്‍ ശരിക്കും ആഘോഷമാക്കി മാറ്റിയ ചടങ്ങ് ഇതായിരുന്നു. മുല്ലപ്പൂ വെച്ച് സാരിയണിഞ്ഞ് പേളിയെത്തിയപ്പോള്‍ കസവുകരയുള്ള മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു ശ്രീനിയെത്തിയത്.

  ട്രെയിലറെത്തി

  ട്രെയിലറെത്തി

  കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ട്രെയിലറെത്തിയത്. ശ്രിനിഷും പേളിയും ഇത് പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ വീഡിയോ വൈറലായി മാറിയത്. പേളിഷ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറിയിരുന്നു. ഫാന്‍സ് പേജുകളിലൂടെയാണ് പല കാര്യങ്ങളും വൈറലായി മാറിയത്. നേരത്തെ നടന്ന വിവാഹത്തിന്റെ ട്രെയിലറും വൈറലായിരുന്നു.

  കേരളീയ വധുവായി പേളി മാണി

  കേരളീയ വധുവായി പേളി മാണി

  ഏത് തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് പേൡമാണി നേരത്തെ തന്നെ തെളിയിച്ചിരുന്നു. അവതാരകയായി എത്തുന്നതിനിടയില്‍ ഗംഭീര മേക്കോവറുകളായിരുന്നു താരം നടത്തിയത്. തനിനാടനായി കേരളീയ രീതിയിലുള്ള വധുവായാണ് ഇത്തവണ പേളി പ്രത്യക്ഷപ്പെട്ടത്. സാരിയും മുല്ലപ്പൂവും കഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ആഭരണങ്ങളുമായാണ് താരമെത്തിയത്. സാരിയണിഞ്ഞുള്ള വരവിലും പ്രത്യേക സൗന്ദര്യമായിരുന്നു താരത്തിനെന്നാണ് ആരാധകര്‍ പറയുന്നത്.

  വീണ്ടും താലികെട്ടി

  വീണ്ടും താലികെട്ടി

  വേദിയില്‍ വെച്ച് ശ്രിനിഷ് പേളിയുടെ കഴുത്തില്‍ വീണ്ടും താലികെട്ടിയിരുന്നു. നാണത്തോടെ മുഖം കുനിച്ചുള്ള പേളിയുടെ നില്‍പ്പും ശ്രീനിയുടെ മുഖത്തേക്കുള്ള നോട്ടവുമൊക്കെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. വിവാഹത്തിന്റെ ലൈവ് വീഡിയോ കണ്ടിരുന്നുവെങ്കിലും ഇപ്പോഴാണ് മുഴുനീള വീഡിയോ എത്തിയത്. വിവാഹത്തിന് ശേഷം ശ്രീനിക്കൊപ്പം അമ്പലത്തിലും തോട്ടത്തിലെ പണിയിലുമൊക്കെ പേളിയെ കണ്ടിരുന്നു. നാട്ടിന്‍പുറത്തുകാരിയായി മറ്റുള്ളവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് താരം. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ശ്രീനിയെത്തിയിരുന്നു.

  ആദിലും അരിസ്റ്റോ സുരേഷുമെത്തി

  ആദിലും അരിസ്റ്റോ സുരേഷുമെത്തി

  പേളി മാണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ആദില്‍ ഇബ്രാഹിം. ഇവര്‍ ഇരുവരും ചേര്‍ന്നായിരുന്നു ഡിഫോര്‍ ഡാന്‍സ് അവതരിപ്പിച്ചത്. ആദ്യഭാഗത്ത് പേളിക്കൊപ്പമുണ്ടായിരുന്നത് ജിപിയായിരുന്നു. പിന്നീടാണ് ആദില്‍ പരിപാടിയിലേക്കെത്തിയത്. പരസ്പരം പണികൊടുത്തും കളിയാക്കിയുമൊക്കെയുള്ള ഇവരുടെ വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് ഇരുവരും. പാലക്കാട്ട് വെച്ച് നടന്ന വിവാഹത്തില്‍ ആദിലും ്അരിസ്റ്റോ സുരേഷും പങ്കെടുത്തിരുന്നു.

  കുഞ്ഞളിയനില്ലാതെ എന്താഘോഷം

  കുഞ്ഞളിയനില്ലാതെ എന്താഘോഷം

  പേളിഷിന്റെ എല്ലാമെല്ലാമായ കുഞ്ഞളിയനില്ലാതെ എന്താഘോഷം, ഇത്തവണ കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു ഷിയാസ് എത്തിയത്. നവദമ്പതികള്‍ക്കൊപ്പം ആടിപ്പാടാനും ചുവടുവെക്കാനും ഷിയാസുമുണ്ടായിരുന്നു. പേളിഷ് വിവാഹം താന്‍ നടത്തുമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. ബിഗ് ബോസിലെ എസ്പിഎസ് സഖ്യത്തിന്‍രെ ഒത്തുചേരല്‍ കൂടിയായിരുന്നു ഈ വിവാഹം.

  സാരിയിലെ ചിത്രമാണ് ഹൈലൈറ്റ്

  സാരിയിലെ ചിത്രമാണ് ഹൈലൈറ്റ്

  പേളിഷ് എന്നെഴുതിയ വെയ്‌ലുമായാണ് നേരത്തെ പേളിയെത്തിയതെങ്കില്‍ ഇത്തവണ സാരിയില്‍ ഇരുവരുടേയും ചിത്രമുണ്ടായിരുന്നു. മുന്താണ് ഭാഗത്തായാണ് ചിത്രമുള്ളത്. ഈ ചിത്രം കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പേളിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ശ്രീനിയുടെ ചിത്രമായിരുന്നു സാരിയിലുണ്ടായിരുന്നത്. ഈ ചിത്രം കാണിക്കുന്നയിടത്തായിരുന്നു ട്രെയിലര്‍ അവസാനിച്ചത്.

  ആ രംഗം കണ്ടില്ലല്ലോ?

  ആ രംഗം കണ്ടില്ലല്ലോ?

  സാധാരണഗതിയില്‍ വരന്റെ വീട്ടിലേക്ക് വധു പ്രവേശിക്കുന്ന രംഗങ്ങള്‍ കൂടി വിവാഹ വീഡിയോയില്‍ ഉണ്ടാവാറുണ്ട്. ആ രംഗം കൂടി ഉള്‍പ്പെടുത്താമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ആ രംഗം മിസ്സായോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. തൊടിയില്‍ പണിയൊക്കെ എടുത്ത് വീട്ടിലേക്കുള്ള വഴി വെട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് പേളിഷ് ദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. ട്രെയിലറിന് കീഴിലും കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ട്രെയിലര്‍ കാണാം

  ഹിന്ദു രീതിയിലുള്ള പേളിഷ് വിവാഹത്തിന്റെ ട്രെയിലര്‍ കാണാം.

  English summary
  Pearlish - Official Hindu Wedding Trailer trending in Social Media, see the video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X