For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി വിളിച്ചില്ലെന്ന് ദിയ! മോഹന്‍ലാലും എത്തിയില്ലേ? പേളിഷ് വിവാഹത്തിന്റെ കിടിലന്‍ ട്രെയിലറെത്തി!

  |

  പേളിഷ് പ്രണയം തേപ്പിലവസാനിക്കുമെന്നായിരുന്നു പലരും പറഞ്ഞത്. ബിഗ് ബോസിലെ നിലനില്‍പ്പിനായി മാത്രമാണ് പേളി പ്രണയം നടിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. എല്ലാവിധ കുപ്രചാരണങ്ങളേയും അസ്ഥാനത്താക്കി പേളി മാണിയും ശ്രിനിഷ് അരവിന്ദും ഒരുമിച്ചിരിക്കുകയാണ് ഇപ്പോള്‍. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ബുധനാഴ്ചയാണ് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍. ശ്രിനിഷിന്റെ അച്ഛന്റെ നാടായ പാലക്കാട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. ബിഗ് ബോസിലെത്തി അധികനാളുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ പേളിയും ശ്രിനിഷും സുഹൃത്തുക്കളായി മാറിയിരുന്നു. ആദ്യവാരത്തില്‍ തന്നെ പുറത്തേക്ക് പോവണെന്ന ആവശ്യവുമായാണ് പേളിയെത്തിയത്. എന്നാല്‍ അരിസ്റ്റോ സുരേഷും ശ്രിനിഷും ശക്തമായി താരത്തെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവരികയായിരുന്നു.

  ബിന്ദു പണിക്കരുടെ ഈ സിനിമ ഏറെയിഷ്ടം! സായ് കുമാറിനെക്കണ്ട് അന്ന് പേടിച്ചെന്നും മകള്‍! കാണൂ!

  ചാനലുകളില്‍ കാണുന്ന പോലെ അത്ര ബോള്‍ഡല്ല താനെന്ന് പേളി തെളിയിക്കുകയായിരുന്നു. നിലനില്‍പ്പിന്റെ ഭാഗമായാണ് ബോള്‍ഡാണെന്ന് വരുത്തിത്തീര്‍ത്തത്. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല പലരുമെന്ന് വ്യക്തമായത് ബിഗ് ബോസിന് ശേഷമായിരുന്നു. പേളിയും ശ്രീനിയും തമ്മില്‍ പ്രണയത്തിലാണെന്ന സംശയമുന്നയിച്ചെത്തിയത് സഹമത്സരാര്‍ത്ഥികളായിരുന്നു. ഇത് യഥാര്‍ത്ഥമല്ലെന്നും പേളി അഭിനയിക്കുകയാണെന്നും പേളിയുടെ വ്യക്തിത്വം ഇങ്ങനെയല്ലെന്ന് വരെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റും എലിമിനേഷനുമൊക്കെയായി ബിഗ് ബോസ് മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചതും തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞതും. ആ പ്രണയം വിവാഹത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായി ട്രെയിലറും എത്തിയിട്ടുണ്ട്.

  പേളി ശ്രീനിയെ സ്വന്തമാക്കി! അടുത്ത കല്യാണപ്പെണ്ണ് അഹാനയോ? പൂച്ചെണ്ടിന് പിന്നിലെ രഹസ്യം പരസ്യമായി!

   പേളിഷ് വിവാഹത്തിന്‍രെ ട്രെയിലര്‍

  പേളിഷ് വിവാഹത്തിന്‍രെ ട്രെയിലര്‍

  തന്റെ വിവാഹ ചടങ്ങുകളെല്ലാം പേളി ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. വിവാഹ വീഡിയോയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച ട്രെയിലറെത്തുമെന്ന് താരം അറിയിച്ചിരുന്നു. കൃത്യസമയത്ത് തന്നെ താരം വിവാഹ വീഡിയോയുടെ ട്രയിലറുമായി എത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ശ്വേത മേനോന്‍, ഷിയാസ് തുടങ്ങി നിരവധി പേരാണ് വിവാഹ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

  പേളിയുടെ കുടുംബത്തിന്റെ ആഘോഷം

  പേളിയുടെ കുടുംബത്തിന്റെ ആഘോഷം

  ഇരുവീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം നടത്തൂവെന്ന് പേളിയും ശ്രിനിഷും തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. അവര്‍ സമ്മതിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടുന്നുണ്ടെന്നായിരുന്നു പേളി പറഞ്ഞത്. എല്ലാവിധ പ്രതിസന്ധികളേയും മറികടന്ന് വിവാഹത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. പേളിയുടെ കുടുംബത്തിന്റെ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് നടത്തിയത്.

  ചാനല്‍ അവാര്‍ഡ് തടസ്സമായോ?

  ചാനല്‍ അവാര്‍ഡ് തടസ്സമായോ?

  പേളിയുടെ വിവാഹത്തിന്റരെ അതേ ദിവസമായിരുന്നു കൊച്ചിയില്‍ പ്രമുഖ ചാനലിന്റെ അവാര്‍ഡ് നിശ അരങ്ങേറിയത്. പ്രഥമ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി വന്‍താരനിരയാണ് എത്തിയത്. ഈ പരിപാടി കാരണമാണോ പലരും വരാതിരുന്നതെന്ന സംശയവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. മമ്മൂട്ടിയും ടൊവിനോയും ഈ ചടങ്ങിലും പങ്കെടുത്തിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മമ്മൂട്ടിയും ടൊവിനോയും മാത്രമല്ല

  മമ്മൂട്ടിയും ടൊവിനോയും മാത്രമല്ല

  മമ്മൂട്ടിയും ടൊവിനോയും മാത്രമല്ല മിയ, പ്രിയാമണി,സിദ്ദിഖ്, അപര്‍ണ ബാലമുരളി, വിജയ് ബാബു, മംമ്ത മോഹന്‍ദാസ്, ഗാവിന്ദ് പത്മസൂര്യ, നീരജ് മാധവ്, സ്റ്റീഫന്‍ ദേവസി, സണ്ണി വെയ്‌നും ഭാര്യയുമുള്‍പ്പടെ നിരവധി പേരാണ് നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമുള്ളവര്‍ പങ്കെടുത്ത ചടങ്ങിനിടയിലെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. മമ്മൂട്ടി വന്നപ്പോഴുള്ള പേളിയുടെ ആര്‍പ്പുവിളിയുടെ വീഡിയോയും വൈറലായിരുന്നു.

  ബിഗ് ബോസില്‍ നിന്നുമെത്തിയത്

  ബിഗ് ബോസില്‍ നിന്നുമെത്തിയത്

  ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. മത്സരം കടുത്തതോടെയാണ് പലരും പരിപാടിയില്‍ നിന്നും പുറത്തായത്. പേളി മാണി ഫിനാലെ വരെ എത്തിയിരുന്നു. അവസാനത്തെ അഞ്ചിലൊരാളായപ്പോഴാണ് ശ്രിനിഷ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ശ്രീനി പോയതോടെ പേളിയും നിരാശയിലായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ഇരുവര്‍ക്കും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ബിഗ് ബോസില്‍ നിന്നും സാബു, ഹിമ, അരിസ്‌റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു പേളിഷ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

  വിളിച്ചില്ലെന്ന് ദിയ സന

  വിളിച്ചില്ലെന്ന് ദിയ സന

  ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ കുറച്ച് പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. തുടക്കം മുതലേ തന്നെ ഈ ബന്ധത്തെ വിമര്‍ശിച്ചവരായിരുന്നു കൂടുതലും. എന്നാല്‍ ആദ്യാവസാനം മുതല്‍ ഷിയാസ് ഇവര്‍ക്കൊപ്പമായിരുന്നു. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഷിയാസ് എത്തിയിരുന്നു. സാബുവും സുരേഷുമൊക്കെ എത്തിയപ്പോള്‍ ആഘോഷം കിടുക്കുകയായിരുന്നു. ഇതിനിടയിലാണ് വിവാഹത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് പോസ്റ്റുമായി ദിയ സനയെത്തിയത്.

  വീട് വിട്ട് പോവുന്നതില്‍ സങ്കടം

  വീട് വിട്ട് പോവുന്നതില്‍ സങ്കടം

  വീടും നാടും വിട്ട് പോവുന്നതില്‍ സങ്കടമുണ്ടെന്നായിരുന്നു പേളി മാണി കുറിച്ചത്. സഹോദരുമാരെ കെട്ടിപ്പിടിച്ച് കരയുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. അതുവരെ ചിരിച്ചുല്ലസിച്ച പേളിയുടെ കരച്ചിലില്‍ ബന്ധുക്കളും അസ്വസ്ഥരായിരുന്നു. വിവാഹത്തിന് ശേഷവും തങ്ങള്‍ ഇരുവരും സജീവമായി വരുമെന്ന് ശ്രീനി നേരത്തെ വ്യക്തമാക്കിയിരുന്നു.

  മോഹന്‍ലാല്‍ എത്തിയില്ലേ?

  മോഹന്‍ലാല്‍ എത്തിയില്ലേ?

  ബിഗ് ബോസില്‍ എലിമിനേഷന് വേണ്ടി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ശ്രീനിയോടും പേളിയോടും വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ലാലേട്ടന്‍ ഇരുവീട്ടുകാരോടും ഇതേക്കുറിച്ച് സംസാരിച്ച് സമ്മതം വാങ്ങണമെന്നുമാവശ്യപ്പെട്ട് ഇരുവരും എത്തിയിരുന്നു. ഉറപ്പായും താന്‍ അത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വിവാഹത്തിന് എത്തിയില്ലേയെന്നുള്ള ചോദ്യവും ഉയർന്നുവന്നിട്ടുണ്ട്.

  ചിത്രങ്ങളും വീഡിയോയും തരംഗമായി മാറി

  ചിത്രങ്ങളും വീഡിയോയും തരംഗമായി മാറി

  സോഷ്യല്‍ മീഡിയയിലെങ്ങും പേളിഷ് തരംഗമാണ്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് തരംഗമായി മാറിയത്. പേളിഷ് ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. ബുധനാഴ്ച നടക്കുന്ന ചടങ്ങിലെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ക്രിസതീയ ചടങ്ങില്‍ ഗൗണിലായിരുന്നു പേളി എത്തിയതെങ്കില്‍ ഇനി സാരിയിലാവും എത്തുകയെന്നാണ് ആരാധകര്‍ പറയുന്നത്.

   ശ്രീനിയുടെ ആഘോഷം

  ശ്രീനിയുടെ ആഘോഷം

  പേളിയുടെ കുടുംബത്തിന്റെ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ശ്രീനിയുടെ കുടുംബത്തിന്റെ ആഘോഷം ബുധനാഴ്ചയാണ്. പാലക്കാട് വെച്ചാണ് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്തുന്നത്. ഇതിനായി എത്തുന്ന താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണ്.

  ശ്രീനിയുടെ പോസ്റ്റ്

  ശ്രിനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  ട്രെയിലര്‍ കാണാം

  പേളിഷ് വിവാഹത്തിന്റെ ട്രയിലര്‍ കാണാം.

  English summary
  Pearlish Wedding Trailer out now, see the video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X