ടൈം ട്രാവല്‍ സിനിമയുമായി പേളിയുടെ വരവ്! ഹൂവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
അവതാരികയായും നടിയായും മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ മല്‍സരിക്കുന്ന പേളി പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്. പേളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ഹൂ. അജയ് ദേവലോക സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍,ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള,ശ്രുതി മേനോന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ ആസിഫ് അലി ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ഹൂവിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും അതിന്റെ പിന്നിലെ സത്യം തേടിയുളള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒക്ടോബര്‍ 25നാണ് പേളിയുടെ ഹൂ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ധനുഷ ഗോകുല്‍ പാടിയ ചിത്രത്തിലെ ഒരു ഗാനമായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പേളി മാണിയെ തന്നെയായിരുന്നു ഗാനരംഗത്തില്‍ കാണിച്ചിരുന്നത്.


Click it and Unblock the Notifications











