പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണെന്ന് പേളി മാണി
മലയാള ടെലിവിഷന്‍ ലോകത്ത് തരംഗമായ റിയാലിറ്റി ഷോയായാരുന്നു ബിഗ് ബോസ്. മറ്റ് ഇന്റസ്ട്രികളിലെല്ലാം വിവാദങ്ങളോടെ അവസാനിച്ച ബിഗ് ബോസ് മലയാളത്തില്‍ അവസാനിച്ചത് ശ്രീനിഷിന്റെയും പേളിയുടെയും പ്രണയത്തോടെയാണ്.
ഷോയ്ക്ക് മൈലേജ് കിട്ടാന്‍ വേണ്ടി പേളിയും ശ്രീനിഷും അഭിനയിക്കുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഷോ തീര്‍ന്നാല്‍ ഈ പ്രണയവും അവസാനിക്കുമെന്ന് പലരും പറഞ്ഞു പരത്തി. എന്നാല്‍ ഷോയ്ക്ക് ശേഷമാണ് പേളിയും ശ്രീനിഷും ശരിയ്ക്കും അടുത്തത്.

പേളിഷ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് പിന്നീട് താരങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് പരിപാടികളില്‍ പങ്കെടുത്തും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു തങ്ങളുടെ പ്രണയം ഇപ്പോഴും ശക്തമായി തുടരുന്നു എന്ന് പേളിയും ശ്രീനിഷും അറിയിച്ചു.
ഇപ്പോഴിതാ പേളിയും ശ്രീനിഷും ഒരുമിച്ചുള്ള പുതിയ ഫോട്ടോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പേളിയാണ് ഫോട്ടോ പങ്കുവച്ചത്. പ്രണയിക്കന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമായ അനുഭവമാണെന്ന് പറഞ്ഞുകൊണ്ടാണ് പേളി ഫോട്ടോ പങ്കുവച്ചത്.


Click it and Unblock the Notifications











