23ാമത്തെ വയസില്‍ ആദ്യ സിനിമ! പെണ്ണന്വേഷണവുമായി അധിന്‍ ഒളളൂരിന്‌റെ വരവ്! ഫസ്റ്റ്‌ലുക്ക് കാണാം!!

By Midhun Raj

പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം. നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പെണ്ണന്വേഷണത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pennanyeshanam

ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അധിന്‍ തന്നെയാണ്. ഗോകുല്‍ ദാസിന്റെതാണ് കഥ. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജാദ് കാക്കു ആണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

റിയാസ് അസീസ്, അരുണ്‍ ശിവദാസ്, സനില്‍ കെ ബാബു, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ദിനു മോഹന്‍,സൈക്കു വിശ്വരാജ് എന്നിവരുടെ വരികള്‍ക്ക് എറിക്ക് ജോണ്‍സണ്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. പെണ്ണന്വേഷണത്തിന്റെ ഷൂട്ടിംഗ് ഡിസംബറിലാണ് ആരംഭിക്കുന്നത്. കായംകുളം കൊച്ചുണ്ണി,ഒടിയന്‍ എന്നീ ചിത്രങ്ങളുടെതായി അധിന്‍ ഒള്ളൂര്‍ ഒരുക്കിയ ഫാന്‍മേഡ് പോസ്റ്ററുകള്‍ നേരത്തെ തരംഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X