പെണ്ണുകെട്ടണം കണ്ണുകെട്ടണം, ഒന്നു കെട്ടണേ നൂറു കെട്ടണം!! പെണ്ണന്വേഷണത്തിന്റെ കലക്കന്‍ പ്രമോ സോങ്ങ്

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പൂര്‍ണമായും 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ച ഒരു ടീസര്‍ പുറത്തിറങ്ങിയത്.പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്ത 'പെണ്ണന്വേഷണം' ആയിരുന്നു ആ ചിത്രം. 360 ഡിഗ്രീ ഷോട്‌സില്‍ ഒരുക്കിയ ഈ ടീസറിനും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌
പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

PROMO SONG PIC

ഇപ്പോഴിതാ ചിത്രത്തിലെ പ്രമോ ഗാനവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.നടന്‍ ഗ്രിഗറി ജേക്കബാണ് ''പെണ്ണുകെട്ടണം കണ്ണുകെട്ടണം'..എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.അക്ഷയ് കൊല്ലൂരിന്റെ വരികള്‍ക്ക് എറിക് ജോണ്‍സണ്‍ ആണ് സംഗീതം
നല്‍കിയിരിക്കുന്നത്.ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാനാണ് പ്രമോ ഗാനം ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്നത്.നിരവധി ഷോര്‍ട്ട് ഫിലിമുകള്‍സംവിധാനം ചെയ്തിട്ടുള്ള അധിന്റെ ആദ്യ സംവിധാന ചിത്രംകൂടിയാണിത്.സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അധിന്‍ തന്നെയാണ്‌.പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X