പെണ്ണ് കിട്ടാത്തവന്റെ സങ്കടം പറഞ്ഞൊരു പാട്ട്! ശ്രദ്ധേയമായി വീഡിയോ! കാണൂ
കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പെണ്ണന്വേഷണം. ചിത്രത്തിന്റെ പ്രൊമോ സോംഗ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ ഗ്രിഗറി ജേക്കബാണ് പാട്ട് പാടിയിരിക്കുന്നത്. പെണ്ണന്വേഷണത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനം ശ്രദ്ധേയമായിരിക്കുകയാണ്.
നവാഗതനായ അധിന്‍ ഒളളൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുള്‍ ആബിദാണ് പെണ്ണന്വേഷണം നിര്‍മ്മിക്കുന്നത്.

നിതിന്‍ രാജ് നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇസ്മയില്‍ കാലിക്കറ്റ്, പ്രദീപ് ബാലന്‍, ഷബിന്‍ ബാബു, ബിജുലാല്‍, ബബിത ബഷീര്‍, റിഷാദ്, സുനില്‍ കുമാര്‍, ഷൈജു പേരാമ്പ്ര, അനില്‍ കുമാര്‍, അക്ഷയ് സത്യ, എബി ജോ പീറ്റര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അധിന്‍ തന്നെയാണ്. ഗോകുല്‍ ദാസിന്റെതാണ് കഥ. സജാദ് കാക്കു ആണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദിനു മോഹന്‍, സൈക്കു വിശ്വരാജ് എന്നിവരുടെ വരികള്‍ക്ക് എറിക്ക് ജോണ്‍സണ്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും സിനിമയിലുണ്ട്.


Click it and Unblock the Notifications