360 ഡിഗ്രീ ഷോട്‌സില്‍ ഒരു ടീസര്‍,അധിന്‍ ഒള്ളൂരിന്റെ 'പെണ്ണന്വേഷണം' ഏറ്റെടുത്ത് പ്രേക്ഷകര്‍ !!
23ാമത്തെ വയസില്‍ ആദ്യ സിനിമ...പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂരിന്റെ ആദ്യ സംവിധാന ചിത്രം ''പെണ്ണന്വേഷണം''വാര്‍ത്തകളില്‍ ഇടം നേടിയത് ഈ കാരണം കൊണ്ടായിരുന്നു.എന്നാലിപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണമായും 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു ടീസര്‍ പുറത്തിറങ്ങുന്നത്.പരസ്യ വാചകങ്ങളുപയോഗിച്ച് തയ്യാറാക്കിയ 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു.

കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്.ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്.സംവിധാനത്തിനു പുറമെ ചിത്രത്തിന്റെതിരക്കഥയെഴുതിയതും സംവിധായകന്‍ തന്നെയാണ്.നിരവധിഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള അധിന്റെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്.
മലപ്പുറം സ്വദേശിയും സിനിമാ പ്രേമിയുമായ സൈനുല്‍ അബിദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.9090 പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.റിയാസ് അസീസ്, അരുണ്‍ ശിവദാസ്, സനില്‍ കെ ബാബു, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍.ദിനു മോഹന്‍,സൈക്കു വിശ്വരാജ് എന്നിവരുടെ വരികള്‍ക്ക് എറിക്ക് ജോണ്‍സണ്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
ഗോകുല്‍ ദാസിന്റേതാണ് കഥ.സജാദ് കാക്കു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തിനിന്നും ലഭിച്ചത്.


Click it and Unblock the Notifications