»   » യുവതയുടെ മനം കവര്‍ന്ന ഗോപി സുന്ദര്‍

യുവതയുടെ മനം കവര്‍ന്ന ഗോപി സുന്ദര്‍

Written By:
Subscribe to Filmibeat Malayalam
ഗോപി സുന്ദര്‍ പേരുകേള്‍ക്കുമ്പോള്‍ മലയാളിയല്ലെന്ന് വിചാരിക്കുന്ന എത്രപേര്‍ക്കറിയാം ഗോപി സുന്ദര്‍ മലയാളിയും തൃശൂര്‍ക്കാരനുമാണെന്ന്. ബാബുരാജിന്റെ പാട്ടുകള്‍ പാടി വളര്‍ന്ന് രാജീവ് മേനോനൊപ്പം പരസ്യലോകത്ത് സംഗീതം ആയുധമാക്കി വിരാചിച്ചു നടന്ന ഗോപി സുന്ദറിനെ ഇപ്പോള്‍ മലയാളി യൂത്തിന് നല്ല പരിചയമാണ്.

ഏറ്റവും പുതിയ ഉസ്താദ് ഹോട്ടലും കൂടി പിന്നിടുമ്പോള്‍ ഗോപി സുന്ദറിന്റെ സംഗീതത്തെ കുറിച്ചു പറയാന്‍ യുവാക്കള്‍ക്ക് ആയിരം നാവാണ്. സിനിമാസംഗീതത്തിലെ ചേരുവകകള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സിറ്റ്വേഷന്‍ ആവശ്യപ്പെടുന്ന മൂഡ് ക്രിയേറ്റ് ചെയ്യുന്ന പാട്ടുകളെ ചിട്ടപ്പെടുത്തുമ്പോള്‍ ഗോപി സാഹിത്യത്തേയും ആദരിക്കുന്നു.

സംഗീതവും സാഹിത്യവും പരസ്പരം പ്രണയിക്കുമ്പോള്‍ നല്ല സിനിമാസംഗീതം ഉണരുന്നു. അത് മൂളി നടക്കാന്‍ ആളുകള്‍ ഉണ്ടാവുന്നു അത് തിരക്കുകളുടെ ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇരുപതു സിനിമകള്‍ പിന്നിട്ടതോടെ മലയാളത്തില്‍ ഏറ്റവും മൈലേജ് കിട്ടിയ സംഗീതസംവിധായകനായ് മാറിയിരിക്കയാണ് ഗോപിസുന്ദര്‍.

പിതാവിന്റെ സുഹൃത്തായ ഔസേപ്പച്ചനിലൂടെ സംഗീതത്തിലേക്കും മലയാളത്തിലേക്കും കടന്നുവന്ന ഗോപിസുന്ദര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചത് ജിംഗില്‍സിലൂടെയാണ്. പരസ്യചിത്രങ്ങളുടെ സംഗീത വിഭാഗത്തില്‍ ഗോപിസുന്ദര്‍ നിറഞ്ഞു നില്ക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്കിലൂടെ പാശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചുകൊണ്ട് മലയാളസിനിമയിലേക്കു കടന്നുവന്ന ഗോപിസുന്ദറിനെ ശരിയ്ക്കും ആഘോഷിക്കുന്നുണ്ട് കാമ്പസ് യൂത്ത്.

അന്‍വര്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥാമാക്കിയ ഗോപി ഹിന്ദിയിലും തമിഴിലും കൈയ്യൊപ്പു വെച്ചുകഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായക ജോഡിയായ വിശാല്‍ ശേഖര്‍ കൂട്ടുകെട്ടിനൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായും ഗോപിസുന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ തലമുറയുടെ സിനിമകള്‍ക്ക് ഗോപിസുന്ദര്‍ ഒരു വലിയ വാഗ്ദാനമാണ്.

English summary
Back in 2010, when the song 'Khalbilathi' from Anwar was a rage in Mollywood, the one question on everybody's lips was, 'Who is Gopi Sunder

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam