ജ്യോതിയ്ക്ക് മോഡേൺ വേഷം ചേരില്ലേ...?
അഭിനയിച്ച സിനിമകളിലെല്ലാം നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രമായതിനാല്‍ ജ്യോതി കൃഷ്ണയ്ക്ക് മോഡേണ്‍ വേഷങ്ങള്‍ ചേരില്ലെന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ അതൊന്ന് മാറ്റാന്‍ തന്നെയാണ് ജ്യോതിയുടെ തീരുമാനം. മേക്കോവറൊക്കെ നടത്തി പുത്തന്‍ ഗെറ്റപ്പിലാണ് ജ്യോതി കൃഷ്ണ ഇപ്പോള്‍. പക്ഷെ എത്ര തന്നെ പോയാലും പൂര്‍ണമായ മേക്കോവറിന് തയ്യാറല്ലെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി 'ഞാന്‍' എന്ന ചിത്രത്തിലെ ജ്യോതിയുടെ കഥാപാത്രം ശ്രദ്ധേയാണ്. ഒരുകണ്ണുപൊട്ടിയുടെ വേഷത്തിലാണ് ഞാനില്‍ ജ്യോതി എത്തിയത്. കഥാപാത്രം ക്ലിക്കായതോടെ ജ്യോതി നാടന്‍ പെണ്‍കുട്ടിയാണെന്ന വിലയിരുത്തലിലും എത്തി. ഞാന്‍ മാത്രമല്ല, ഇതു പാതിരാമണല്‍, ലിസമ്മയുടെ വീട്, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ ചിത്രങ്ങളിലും ജ്യോതി നാടനായിരുന്നു. എന്നാല്‍ മോഡേണായ ജ്യോതിയെ കാണൂ...

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
മോഡേണ്‍ വേഷങ്ങള്‍ തനിക്കിണങ്ങില്ലെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ തന്റെ നാടന്‍ രൂപത്തിന് മാറ്റം വരുത്തി പുതിയ മെയ്ക്ക് ഓവറിനൊരുങ്ങുകയാണ് ജ്യോതി കൃഷ്ണ

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
തനിക്ക് മോഡേണ്‍ വേഷങ്ങള്‍ ചേരില്ലെന്നാണ് എല്ലാവരും പറയുന്നത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നാടനായതുകൊണ്ട് അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജാണ് തനിക്കെന്ന് ജ്യോതി തന്നെ പറയുന്നു.

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
തനിക്കും നാടന്‍ വേഷങ്ങളിഷ്ടമാണെന്നും എന്നാല്‍ അത്തരം കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ താത്പര്യമില്ലെന്നുമാണ് ജ്യോതി കൃഷ്ണ പറയുന്നത്.

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
എനിക്ക് നാടന്‍ വേഷങ്ങള്‍ മാത്രമെ ചേരുള്ളൂ എന്ന് താന്‍ വിശ്വസിക്കില്ലെന്ന് ജ്യോതി പറഞ്ഞു. എന്തെന്നാല്‍ അടുത്തിടെ മോഡേന്‍ വേഷങ്ങളില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവത്രെ.

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
മോഡേണാകണം. എന്നാല്‍ പൂര്‍ണമായ ഒരു മേക്കോവറിന് താരം തയ്യാറുമല്ല. ഇതു വരെ താന്‍ ചെയ്തത് കുറച്ച് വണ്ണം കുറയ്ക്കുകയും തലമുടി വെട്ടുകയുമായിരുന്നു.

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
ഒരു ബഹുമുഖ പ്രതിഭയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അത്തരത്തിലുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ താനവ ചെയ്യാന്‍ തയ്യാറാണെന്നും ജ്യോതി വ്യക്തമാക്കി.

ജ്യോതിയ്ക്ക് മോഡന്‍ വേഷം ചേരില്ലേ...?
അതേ സമയം ഈ രൂപമാറ്റം ജ്യോതിയുടെ അടുത്ത ചിത്രത്തിലേക്കുള്ള ഗെറ്റപ്പാണോ എന്ന സംശയവുമുണ്ട്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് താനൊന്നും പറയില്ലെന്ന് പറഞ്ഞ് താരം ഒരു സസ്‌പെന്‍സ് കൊടുത്തിട്ടുണ്ട്. ഏത് വേഷം ചെയ്താലും മികച്ചതാവണം എന്ന ആഗ്രഹം മാത്രമേ ജ്യോതിക്കൂള്ളൂ


Click it and Unblock the Notifications