»   » ആമിറിന് ബൊളിവുഡില്‍ തുടരാനാകില്ല'

ആമിറിന് ബൊളിവുഡില്‍ തുടരാനാകില്ല'

Posted By:
Subscribe to Filmibeat Malayalam
Aamir Khan
മുംബൈ: ബൊളിവുഡില്‍ തനിക്ക് അധികനാള്‍ തുടരാനാകില്ലെന്ന് വിധിയെഴുതിയ ആളുകള്‍ സിനിമയില്‍ ഒട്ടേറെയുണ്ടെന്ന് നടന്‍ ആമിര്‍ ഖാന്‍.സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആമിര്‍ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നത്.

'തന്റെ മനസ്സിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ സിനിമയിലും ജീവിതത്തിലും ചെയത്തിട്ടുള്ളൂ. ഇത് കാണുമ്പോള്‍ പലരും ഉപദേശിക്കാറുണ്ട് ഇങ്ങനെ മുന്നോട്ട് പോയാല്‍ അധികനാള്‍ നിങ്ങള്‍ക്ക് ബൊളിവുഡില്‍ തുടരാനാകില്ലെന്ന്' ആമിര്‍ പറഞ്ഞു.

നസീര്‍ ഹുസൈന്റെ സിനിമയിലൂടെ 1973ല്‍ തന്റെ എട്ടാമത്തെ വയസിലാണ് ആമിര്‍ഖാന്‍ സിനിമയിലെത്തുന്നത്. ബാലതാരമായി പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട ഇദ്ദേഹം 1984 ല്‍ ഹോളി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

എന്നാല്‍ 1988 ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന് മുഴുനീള വേഷം ലഭിയ്ക്കുന്നത്.അഭിനയി ജീവിതത്തില്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നീടുമ്പോള്‍ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും ചെയ്ത വേഷങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

തന്റെ കരിയറിനെപ്പറ്റി വേവലാതി ഇല്ലെന്നും ഒരു നടനെ ജനങ്ങള്‍ സ്വീകരിക്കുക അഞ്ച് വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും, പിന്നീട് ജനങ്ങള്‍ക്ക് അയാളെ മടുക്കുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു

English summary
He remember industry people telling to him that he would be out of this industry soon due to his one film or less films approach, and that his method was not right

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam