ഞാനിപ്പോഴും ഹോട്ട് പ്രോപ്പര്‍ട്ടി: ബിപാഷ ബസു

By Lakshmi

ബിപാഷ ബസു സിനിമയിലെത്തിയിട്ട് കാലം കുറച്ചായി, പല ചിത്രങ്ങളിലും നായികയും സഹനടിയുമെല്ലാമായി അഭിനയിച്ചു, പ്രണയിച്ചു, വിവാഹം കഴിയ്ക്കാതെ കാമുകനൊപ്പം ഒന്നിച്ച് താമസിച്ചു, പിന്നീട് രണ്ടുപേരും പിരിഞ്ഞു...പിന്നെ പുതിയ പ്രണയം..ഇങ്ങനെ സംഭവബഹുമായി കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ബിപാഷയുടെ ജീവിതം. ബിപാഷയുടെ കാലത്ത് അഭിനയം തുടങ്ങിയ പലരും വിവാഹിതരായി ചിലര്‍ക്ക് കുട്ടികളായി പലരും അഭിനയരംഗത്തുനിന്നും മാറി, പക്ഷേ ബിപാഷ പറയുന്നത് തനിക്കിപ്പോഴും കല്യാണത്തിന് സമയമായിട്ടില്ലെന്നാണ്.

പക്ഷേ ബോളിവുഡിലെ വിവാഹമാര്‍ക്കറ്റില്‍ തനിക്കിപ്പോഴും നല്ല ഡിമാന്റാണെന്നും ബിപാഷ പറയുന്നു. ഗോസിപ്പുകാരുടെ പ്രിയപ്പെട്ട ഇരയാണ് ഞാനിപ്പോഴും. എല്ലായ്‌പ്പോഴും എല്ലായിടത്തും വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ആദ്യമുണ്ടാകുന്നത്. പല നടന്മാര്‍ക്കുമൊപ്പം ചേര്‍ത്ത് എന്റെ പേരില്‍ കഥകള്‍ വരുന്നു- ബിപാഷ പറയുന്നു.

bipasha-basu

ഞാന്‍ വിവാഹം കഴിയ്ക്കാമെന്ന് സീരിയസായി ആലോചിച്ചിരുന്ന കാലത്ത് ആരും അതിനെ കണക്കിലെടുത്തിരുന്നില്ല. പലപ്പോഴായി വിവാഹഗോസിപ്പുകളില്‍ വന്നുപോയതുകൊണ്ടുതന്നെ താന്‍ യഥാര്‍ത്ഥത്തില്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടാലും ആരും വിശ്വസിക്കാനിടയില്ല. പക്ഷേ ഇപ്പോഴും അഭിനയത്തില്‍ 12 വര്‍ഷമായിട്ടും എനിയ്ക്ക് പലരില്‍ നിന്നും വിവാഹാലോചനകള്‍ വരുന്നുണ്ട്. ഞാന്‍ ഒന്നും ഒളിച്ചുവെയ്ക്കില്ല, വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം ഞാന്‍ എല്ലാവരെയും അറിയിക്കും- താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X