»   » മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിലൂടെ നിവിന്‍ പോളി ആദ്യമായി പൊലീസ് യൂണി ഫോം ഇട്ടപ്പോള്‍ പല തരത്തിലുള്ള താരതമ്യത്തിനും ആരാധകര്‍ ശ്രമിച്ചു. പൊലീസ് വേഷം എന്ന് പറയുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐപിഎസും മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമുമൊക്കെയാണ്.

also read: പൂക്കള്‍ പനിനീര്‍ പൂക്കള്‍... ബിജു സാറ് നല്ല റൊമാന്റിക് മൂഡിലാണ്, വീഡിയോ കാണൂ...


എന്നാല്‍ തന്റെ ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ അത്തരത്തിലൊരു താരതമ്യത്തിലും ഉള്‍പ്പെടുത്തേണ്ടെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറയുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളെ പോലെയല്ല നിവിന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.


മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

ഇതൊരു ലൈറ്റ് ഹാര്‍ട്ടഡ് മൂവിയാണെന്നും പതിവ് പൊലീസ് ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള ത്രില്ലിങ് രംഗങ്ങളൊന്നുമില്ലെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.


മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന ബിജു പൗലോസ് എന്ന കഥാപാത്രം ആഞ്ഞടിയ്ക്കുന്നു, കടുകട്ടി ഡയലോഗുകള്‍ പറയുന്ന പൊലീസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.


മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

പൊലീസ് വേഷം എന്ന് പറയുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐപിഎസും മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമുമൊക്കെയാണ്. എന്നാല്‍ അത്തരം കഥാപാത്രങ്ങളുമായി ബിജു പൗലോസിനെ താരതമ്യം ചെയ്യാനും കഴിയില്ല


മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

നിത്യ ജീവിതത്തില്‍ നമ്മള്‍ കാണുന്ന, നമുക്കിടയിലെ ഒരു സാധാരണ ഇന്‍സ്‌പെക്ടറാണ് ബിജു പൗലോസ്. യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രവുമായി ബിജു പൗലോസിനെ നമുക്ക് ബന്ധിപ്പിയ്ക്കാന്‍ കഴിയും - സംവിധായകന്‍ പറഞ്ഞു.


മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെയല്ല നിവിന്‍: എബ്രിഡ് ഷൈന്‍ പറയുന്നു

1983 ന്റെ വിജയം, നിവിന്‍ പോളിയുടെ ഒടുവിലത്തെ ഹിറ്റായ പ്രേമം അങ്ങനെയുള്ള സമ്മര്‍ദ്ദമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എബ്രിഡ് പറഞ്ഞു, ഒരിക്കലുമില്ല. ഒരു താരതമ്യത്തിനുമുള്ള സ്‌കോപില്ല. പ്രേമം എന്ന ചിത്രം ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ്. എന്നാല്‍ എന്റെ ചിത്രം ബിജു പൗലോസ് എന്ന പൊലീസുകാരന്റെ കഥമാത്രമാണ് പറയുന്നത്. അയാളുടെ മറ്റൊരു ജീവിത ഘട്ടങ്ങളിലേക്കും കടക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ഭയവും എനിക്കില്ല - എബ്രിഡ് ഷൈന്‍ പറഞ്ഞു.


English summary
His previous film was the blockbuster Premam and you can hardly fault him for being extremely careful about his follow up movie. The strategy adopted by the director of his latest film, Abrid Shine, is a bit hatke as it wouldn't show him as a supercop but as someone more relatable.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam