»   » മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

Written By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം കേരളക്കര മുഴുവന്‍ ആഘോഷമാക്കുമ്പോള്‍ ഏറ്റവും സന്തോഷം ഇടുക്കിക്കാര്‍ക്കാണ്. ഇടുക്കിയിലെ സൗന്ദര്യം സിനിമയിലൂടെ ഒപ്പിയെടുക്കുകയും തങ്ങളുടെ സ്ഥലപ്പേരുകള്‍ ഉള്‍പ്പെടുത്തി പാട്ടുകള്‍ ഒരുക്കുകയും ചെയ്ത സന്തോഷം.

ഈ സന്തോഷത്തിന് കാരണക്കാരായ മഹേഷിന്റെ പ്രതീകാരം ടീമിന് ഇടുക്കിക്കാര്‍ സ്വീകരണം നല്‍കി. കട്ടപ്പനയില്‍ വച്ചു നടന്ന ചടങ്ങില്‍ നായകന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിക് അബു, സംഗീത സംവിധായരന്‍ ബിജിപാല്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.


മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

ഇടുക്കിയ്ക്ക് പുതിയ പാട്ട് സമ്മാനിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം നല്‍കി.


മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

ഇടുക്കിയുടെ സൗന്ദര്യം സിനിമിയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയും ജില്ലയിലെ സ്ഥലപ്പേരുകള്‍ ഉള്‍പ്പെടുത്തി മനോഹരമായ ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്തത് കണക്കിലെടുത്താണ് സ്വീകരണം. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന എന്ന സംഘടനയാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്


മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

സിനിമയിലെ നായകന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരുള്‍പ്പെട്ട അണിയറ പ്രവര്‍ത്തകരെ തുറന്ന വാഹനത്തില്‍ സ്വീകരണ സ്ഥലത്ത് എത്തിക്കുകയായിരുന്നു.


മഹേഷിനും കൂട്ടര്‍ക്കും കട്ടപ്പനയില്‍ സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്

തുടര്‍ന്ന് വേദിയില്‍ വച്ചു നടന്ന ചടങ്ങില്‍ താരങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഒരു നാട് ഒരു സിനിമയ്ക്ക് സ്വീകരണം നല്‍കുന്നത് ഇതാദ്യത്തെ സംഭവമാണെന്ന് ആഷിഖ് അബു പറഞ്ഞു. നൈസായിട്ട് പൊളിച്ച് എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ഇത് എന്റെ ആദ്യത്തെ അനുഭവമാണെന്നും വളരെ സന്തോഷം നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയെ മിടുക്കിയാക്കിയ പാട്ട് ബിജിപാല്‍ വേദിയില്‍ ഒരിക്കല്‍ കൂടെ പാടി


English summary
Peoples in Kattappana Conduct reception for team Maheshinte Prathikaaram film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam