പൂര്‍ണിമയ്ക്ക് പിന്നാലെ പേളി മാണിയും തുടങ്ങി! മിന്നിച്ചേക്കണേയെന്ന് താരം! ഏറ്റെടുത്ത് ആരാധകരും!
അവതാരക, അഭിനേത്രി, ഗായിക തുടങ്ങിയ മേഖലകളില്‍ പേളി മാണി തിളങ്ങിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് താരം അറിയിച്ചത്. ബിഗ് ബോസ് മലയാളത്തിലേക്കെത്തിയതിന് പിന്നാലെയായാണ് താരത്തെക്കുറിച്ച് ആരാധകര്‍ കൂടുതലായി മനസ്സിലാക്കിയത്. തുടക്കം മുതലേ ശക്തമായ പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കിയത്. ശ്രിനിഷുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള വിമര്‍ശനത്തിനിടയിലും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചിരിക്കുകയാണ് തങ്ങളെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് തിരികെയെത്തുകയാണ് തങ്ങളെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു പേളിയെ തേടിയെത്തിയത്. സത്യ എന്ന പെണ്‍കുട്ടിയിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു ശ്രിനിഷ് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. പുതിയ സംരംഭവുമായി താനെത്തുകയാണെന്നും പേളി വ്യക്തമാക്കിയിരുന്നു.

അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലാണ് പല താരങ്ങളും ബിസിനസ് മേഖലയിലേക്ക് ചുവടുവെച്ചത്. നിറങ്ങളോടും ഡിസൈനിംഗിനോടും താല്‍പര്യമുള്ളവരെല്ലാം സ്വന്തമായി ബൂട്ടീക്കും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുമൊക്കെ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പേളി മാണിയും അത്തരത്തിലൊരു സംരഭവുമായി എത്തിയിരിക്കുകയാണ്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, സരിത ജയസൂര്യ, ടീന അജു വര്‍ഗീസ് ആര്യ തുടങ്ങിയവര്‍ക്ക് പിന്നാലെയായാണ് പേളിയും വസ്ത്ര വ്യാപാര രംഗത്തേക്ക് എത്തിയത്.

ഇത്തരത്തിലൊരു സംരംഭവുമായി പേളി എത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. താനങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന മറുപടിയായിരുന്നു തുടക്കത്തില്‍ താരം നല്‍കിയത്. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ഇത്തരമൊരു സംരംഭവുമായി വരുന്നുണ്ടെന്ന് താരം വ്യക്തമാക്കിയത്. നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ പോസ്റ്റ് തരംഗമായി മാറിയത്. പേളി. ഇന്‍ എന്ന സൈറ്റിന്റെ ലോഞ്ചിംഗ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

വെള്ളിയാഴ്ച വൈകിട്ട് സൈറ്റ് ലോഞ്ചിംഗാണെന്നും മിന്നിച്ചേക്കണേയെന്നും പറഞ്ഞ് പേളി എത്തിയിരുന്നു. വ്യത്യസ്ത മോഡലുകളിലുള്ള സാരികളാണ് സൈറ്റിലുള്ളത്. 9000-15,000 വരെയാണ് സാരികളുടെ വില. നിലവില്‍ 6 സാരികളാണ് സൈറ്റിലൂടെ ലഭ്യമാവുന്നത്. നേരത്തെ അറിയിച്ചത് പോലെ തന്നെ കൃത്യസമയത്ത് സൈറ്റ് ലോഞ്ച് ചെയ്തിരുന്നു. മഴവില്‍ സാരിയുള്‍പ്പടെ വ്യത്യസ്തമായ ഫാഷനിലുള്ള സാരികളാണ് പേളി വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.

പേളിയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യം പേളിക്ക് ആശംസ അറിയിച്ച് എത്തിയത്. പേളിയുടെ പുതിയ സംരംഭം മിന്നിക്കോളുമെന്നായിരുന്നു ആരാധകരുടെ കമന്റ്. മനോഹരമായ ചിത്രത്തിനൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.

പേളിയുടെ പുതിയ സംരംഭത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. വസ്ത്രധാരണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യം കൂടിയാണിത്. സാരിയിലുള്ള പരീക്ഷണവുമായാണ് പേളി എത്തിയിട്ടുള്ളത്. സാരികള്‍ക്ക് നല്‍കിയ ക്യാപ്ഷനും കുറിപ്പുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

സാരികള്‍ക്കെല്ലാം മോഡലായത് പേളി തന്നെയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം നല്‍കല്ലേയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. വ്യത്യസ്ത മേക്കോവറില്‍ പേളിയെ കാണാനായതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചുവടുവെപ്പില്‍ പേളി മാത്രമല്ല ആരാധകരും സന്തോഷത്തിലാണ്.


Click it and Unblock the Notifications











