പൂര്‍ണ്ണിമയ്ക്ക് പിന്നാലെ പേളി മാണിയും? വിശദീകരണവുമായി താരമെത്തി! മറുപടി വൈറലാവുന്നു!
ടെലിവിഷന്‍- സിനിമ മേഖലയില്‍ സജീവമാണ് പേളി മാണി. ബിഗ് ബോസ് മലയാളത്തിലേക്കെത്തിയതിന് പിന്നാലെയായാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. ശ്രിനിഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നു. മത്സരത്തിലെ നിലനില്‍പ്പിനായി സ്വീകരിച്ച തന്ത്രമാണ് ഇതെന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ഇരുവരും തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ് അരവിന്ദ്.
അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറുകയാണ് പേളി മാണി. ഇതിനകം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വിവാഹത്തിന് ശേഷമുള്ള വിശേഷം പങ്കുവെച്ചാണ് ശ്രീനിയും പേളിയും എത്താറുള്ളത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വിശേഷവും ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം തിരികെ സ്‌കൂളിലേക്ക് പോയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു പേളി എത്തിയത്.

തന്നെ കാത്തിരിക്കുന്നവരെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും തന്നെത്തന്നെയാണ് അവരില്‍ കണ്ടതെന്നും പേളി കുറിച്ചിരുന്നു. പച്ച സാരിയണിഞ്ഞായിരുന്നു താരത്തിന്‍രെ വരവ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് പേളി മാണിയും വസ്ത്ര വ്യാപാര രംഗത്തേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ഇതെപ്പോ സംഭവിച്ചുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. സാരി ഉടുത്തതേയുള്ളൂ, അപ്പോഴേക്കും ഓണ്‍ലൈന്‍ ചേട്ടന്‍മാര്‍ കണ്ടുപിടിച്ചുകഴിഞ്ഞു എന്നായിരുന്നു പേളി മാണിയുടെ മറുപടി.

സ്റ്റൈലിഷ് ലുക്കിലായിരുന്നു പേളി മാണി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സ്കൂളിലേക്കുള്ള വരവിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പേളി തിളങ്ങാറുണ്ട്. ഇത്തവണയും സംഭവിച്ചത് അതായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായത്. ശ്രീനിയെവിടെയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു.

ഫാഷനില്‍ വേറിട്ട പരീക്ഷണങ്ങളുമായാണ് പേളി മാണി എത്താറുള്ളത്. അതിനിടയിലാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന് പിന്നാലെയായി പേളിയും വസ്ത്ര വ്യാപാര രംഗത്തേക്ക് പ്രവേശിക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ലല്ലോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. താനും ഇതറിഞ്ഞില്ലെന്നും സാരിയുടുത്തതേയുള്ളൂ, അപ്പോഴേക്കും അത് വാര്‍ത്തയുമായോ എന്നായിരുന്നു താരത്തിന്‍റേയും ചോദ്യം.

ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ പേളിക്ക് നല്‍കുന്നത്. താരത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോഴും അവര്‍ക്ക് സന്തോഷമായിരുന്നു. ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. പേളി പങ്കുവെക്കുന്ന വിശേഷങ്ങളെയെല്ലാം ഇവര്‍ ഏറ്റെടുക്കാറുമുണ്ട്. പൂര്‍ണ്ണിമയ്ക്ക് പിന്നാലെയായി പേളി മാണിയും എന്ന് കേട്ടപ്പോഴും ഇവര്‍ക്ക് ആകാംക്ഷയായിരുന്നു. മറുപടിയുമായി താരം എത്തിയപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.


Click it and Unblock the Notifications