എങ്ങും പേരന്‍പ് തരംഗം! കലക്ഷനില്‍ വന്‍മുന്നേറ്റവുമായി മമ്മൂട്ടി കുതിക്കുന്നു! സിനിമ ഇതുവരെ നേടിയത്?

മമ്മൂട്ടി ആരാധകര്‍ മാത്രമല്ല സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു പേരന്‍പിന്റെ റിലീസിനായി. തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നിരവധി ചലച്ചിത്രമേളകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പത്. നിരൂപക പ്രശംസ കൂടി പുറത്തുവന്നപ്പോള്‍ പ്രേക്ഷകര്‍ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മമ്മൂട്ടി തമിഴിലേക്കെത്തിയത്. പ്രത്യേക ഫാന്‍സ് ഷോകളുമായി ഗംഭീര സ്വീകരണമാണ് പേരന്‍പിന് ലഭിച്ചത്. മലയാളം മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇപ്പോള്‍ സംസാരിക്കുന്നത് അമുദവനെയും മകളെയുംക്കുറിച്ചാണ്.

മമ്മൂട്ടിക്ക് മാത്രമേ അമുദവനെ അവതരിപ്പിക്കാന്‍ കഴിയവെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നുമായിരുന്നു റാം പറഞ്ഞത്. ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകപ്രതീക്ഷയും വാനോളമായിരുന്നു. മെഗാസ്റ്റാറിന്റെ കടുത്ത ഫാനായ താന്‍ എന്നെങ്കിലും സിനിമയിലേക്കെത്തുകയാണെങ്കില്‍ അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കണമെന്ന മോഹം റാമിന് നേരത്തെയുണ്ടായിരുന്നു. ആ മോഗം കൂടിയാണ് പേരന്‍പിലൂടെ പൂവണിഞ്ഞത്. ഹൃദയസ്പര്‍ശിയായൊരു കുടുംബകഥയുമായാണ് അദ്ദേഹമെത്തിയത്. പ്രമേയത്തിന്റെ പ്രസക്തി വളരെ പ്രധാനപ്പെട്ടതാണ്. പ്രകൃതിയുമായി കോര്‍ത്തിണക്കിയാണ് അദ്ദേഹം കഥ പറഞ്ഞത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന പേരന്‍പിന്റെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൈനീട്ടി സ്വീകരിച്ചു

കൈനീട്ടി സ്വീകരിച്ചു

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് അമുദവനെ. അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ അമ്പരന്ന കാഴ്ച കൂടിയാണ് ഇപ്പോഴത്തേത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം എത്രയോ നേരത്തെ തെളിയിച്ചിട്ടുള്ളതാണെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹൃദയത്തിലേറ്റാവുന്ന തരത്തിലുള്ളൊരു സിനിമയെത്തിയത്. തനിയാവര്‍ത്തനത്തിന് ശേഷം മമ്മൂട്ടി വീണ്ടും കരയിപ്പിച്ചുവെന്നായിരുന്നു സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞത്. ഇപ്പോഴിതാ പ്രേക്ഷകരും അക്കാര്യത്തെ ഏറ്റെടുത്തിരിക്കുകയാണ്.

വാരാന്ത്യത്തിലെ കലക്ഷന്‍

വാരാന്ത്യത്തിലെ കലക്ഷന്‍

വെള്ളിയാഴ്ചയായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ആദ്യദിനത്തില്‍ മികച്ച കലക്ഷന്‍ നേടിയ സിനിമയ്ക്ക് ശനി, ഞായര്‍ ദിനങ്ങളില്‍ ഗംഭീര തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബസമേതം സിനിമ കാണുന്ന പതിവായിരുന്നു പേരന്‍പിലും കണ്ടത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് സിനിമയെ. വാക്കുകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ എല്ലാവരും സിനിമയെക്കുറിച്ച് പറയുന്നത് ഒരേ അഭിപ്രായമാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമ 8.58 ലക്ഷമാണ് മൂന്നുദിവസം കൊണ്ടുനേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

 വന്‍മുന്നേറ്റം

വന്‍മുന്നേറ്റം

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും തിരുവനന്തപുരത്തെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഗംഭീരനേട്ടമാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് പേരന്‍പെത്തിയത്. 18 ഷോകളില്‍ നിന്നായി 5.26 ലക്ഷമാണ് ഞായറാഴ്ച തിരുവനന്തപുരത്തെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. ആന്റോ ജോസഫാണ് പേരന്‍പിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയത്.

നിറഞ്ഞ സദസ്സുകളില്‍

നിറഞ്ഞ സദസ്സുകളില്‍

കേവലമൊരു കണ്ണീര്‍ ചിത്രമല്ല പേരന്‍പ്. വൈകാരികത നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളുണ്ടെങ്കിലും പ്രേക്ഷകരെ കരയിപ്പിക്കാനല്ല സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ. പ്രകൃതിയുമായി ചേര്‍ത്തിണക്കിയാണ് റാം സിനിമയൊരുക്കിയിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായൊരുക്കിയ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്.

 മമ്മൂട്ടിയെ തിരിച്ചുതന്നു

മമ്മൂട്ടിയെ തിരിച്ചുതന്നു

നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ തിരിച്ചുതന്നതിന് റാമിനോട് നന്ദി പറയുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ജാക്കറ്റോ കൂളിങ് ഗ്ലാസോ സ്‌റ്റൈലിഷ് വരവോ ഇല്ലാതെയും ആരാധകരെ കോരിത്തരിപ്പിക്കാമെന്ന് മമ്മൂട്ടി തെളിയിച്ചിരിക്കുകയാണ്. താരപരിവേഷമില്ലാതെ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച ആ കഴിവിനെ അഭിനന്ദിക്കുന്നുവെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

സാധനയ്ക്കും കൈയ്യടി

സാധനയ്ക്കും കൈയ്യടി

അഞ്ജലി, അഞ്ജലി അമീര്‍, സാധന തുടങ്ങി ഓരോരുത്തരും അവരവരുടേതായ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് പോയത്. സാധനയാണ് മമ്മൂട്ടിയുടെ മകളായ പാപ്പയെ അവതരിപ്പിച്ചത്. സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് താന്‍ ആ സിനിമ ചെയ്തതെന്നായിരുന്നു സാധന പറഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് മാത്രമല്ല സാധനയുടെ പ്രകടനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X