അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍!

By Midhun Raj

Recommended Video

പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ | filmibeat Malayalam

മമ്മൂട്ടിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക തമിഴില്‍ അഭിനയിച്ച ചിത്രമായിരുന്നു പേരന്‍പ്. ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ചായിരുന്നു എല്ലാവരും എത്തിയിരുന്നത്. തമിഴിലേക്കുളള മമ്മൂക്കയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. മമ്മൂക്കയുടെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നു അഭിപ്രായങ്ങള്‍ വന്നിരുന്നു. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും പേരന്‍പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍

ഇന്ത്യന്‍ പ്രീമിയര്‍

പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് നടത്തുന്നത്. 49ാമത് ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയാണ് പനാജിയില്‍ നടക്കുന്നത്. നിരവധി വിദേശഭാഷാ ചിത്രങ്ങള്‍ക്കും അന്യാഭാഷാ ചിത്രങ്ങള്‍ക്കുമൊപ്പമാണ് മമ്മൂക്കയുടെ പേരന്‍പും രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് എത്തുന്നത്. ഇതിനകം മികച്ച നിരൂപക പ്രശംസകള്‍ നേടിയെടുക്കാനായ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. നവംബര്‍ 25നാണ് മമ്മൂട്ടിയുടെ പേരന്‍പ് ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക.

പേരന്‍പ്

പേരന്‍പ്

മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ റാമാണ്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂക്കയെത്തുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും മമ്മൂക്കയ്ക്കാപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസിങ്ങിനു മുന്‍പു തന്നെ

റിലീസിങ്ങിനു മുന്‍പു തന്നെ

മികച്ചൊരു പ്രമേയം പറയുന്ന പേരന്‍പ് കലാമൂല്യമുളള സിനിമകളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പു തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പേരന്‍പ്. അമുദവന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന്റെ മഹാനടന്‍ ഗംഭീരമാക്കിയെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. ഷാങ്ഹായി ഫിലിം ഫെസ്റ്റിവലില്‍ അടക്കം എല്ലായിടത്തും നിറഞ്ഞ കൈയ്യടിയായിരുന്നു മമ്മൂക്കയുടെ പേരന്‍പിന് ലഭിച്ചിരുന്നത്.

മലയാളത്തില്‍ നിന്നും

മലയാളത്തില്‍ നിന്നും

ഇവര്‍ക്കൊപ്പം സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തില്‍ നിന്നും മമ്മൂക്കയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍ബില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പി എല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാധനയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X