മമ്മൂട്ടിക്കും ദുല്‍ഖറിനും അപൂര്‍വ്വനേട്ടം! ഇന്ത്യന്‍ പനോരമയില്‍ ഇടം നേടി പേരന്‍പും മഹാനടിയും! കാണൂ!

Recommended Video

മമ്മൂട്ടിക്കും ദുല്‍ഖറിനും അപൂര്‍വ്വനേട്ടം | filmibeat Malayalam

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് സിനിമാപ്രേമികളുടെ കണ്ണും കാതും. 49ാമത് ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ തുടങ്ങുകയാണ്. മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രങ്ങള്‍ ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മാതൃഭാഷയെയല്ല ഇരുവരും പ്രതിനിധാനം ചെയ്യുന്നതെന്നാണ് പ്രധാന സവിശേഷത. നാളുകള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് പേരന്‍പിലൂടെയാണ് തിരിച്ചെത്തിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവട് വെച്ച ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമയുമായാണ് ഇത്തവണ താരപുത്രന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് എത്തുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയുമായാണ് ദുല്‍ഖര്‍ എത്തുന്നത്. റാമിന്റെ പേരന്‍പുമായാണ് മമ്മൂട്ടി എത്തുന്നത്. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് പേരന്‍പ്. റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടിക്കിയിരുന്നു. സിനിമയുടെ ടീസറും ഗാനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ സുപ്രധാന ചിത്രമായി പേരന്‍പ് മാറുമെന്നുള്ള വിലയിരുത്തലുകള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ പുരസ്‌കാരം മെഗാസ്റ്റാറിന് ഉറപ്പിക്കാമെന്നായിരുന്നു പലരും പറഞ്ഞത്.

Mammootty, dulquer

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷായിരുന്നു സാവിത്രിയായി എത്തിയത്. ജെമിനി ഗണേശനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. വ്യക്തി ജീവിതത്തിലെയും സിനിമാജീവിതത്തിലെയും സുപ്രധാന സംഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അങ്ങേയറ്റം മനോഹരമാക്കിയാണ് ഇരുതാരങ്ങളും സിനിമ പൂര്‍ത്തിയാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X