For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസ്സല്ല ക്ലാസാണ്! എങ്ങനെ സാധിക്കുന്നു മമ്മൂക്ക നിങ്ങള്‍ക്കിത്? പേരന്‍പ് ആദ്യദിനത്തില്‍ നേടിയത്?കാണൂ

  |
  പേരന്‍പിന്റെ കളക്ഷൻ അറിയണ്ടേ? | filmibeat Malayalam

  താരപരിവേഷമില്ലാതെ തനിനാടനായി തിരിച്ചുകിട്ടിയിരിക്കുകയാണ് മമ്മൂട്ടിയെ എന്നാണ് ആരാധകര്‍ പറയുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമമിട്ടെത്തിയ പേരന്‍പിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് അമുദവനും പാപ്പായും ഇടംപിടിച്ചത്. ചെറിയൊരു വിങ്ങലോടെയല്ലാതെ തിയേറ്ററുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്. പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് റാം കഥ പറഞ്ഞത്. മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയമികവാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്ജലി അമീറും തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു.

  നായകനായി അഭിനയിച്ച ജയറാമിന്‍റെ ചേച്ചിയാവാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ശാന്തി കൃഷ്ണ! പിന്നീടോ?

  റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളിലാണ് പേരന്‍പ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിയും ഇടംപിടിക്കുമെന്നായിരുന്നു ആരാധകരും പറഞ്ഞത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധനും അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായെത്തുന്നവരുമൊക്കെയാണ് സിനിമയെ നയിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴകത്തേക്ക് എത്തിയത്. ഇത്തവണത്തെ വരവ് വെറുതെയാവില്ലെന്ന് പ്രേക്ഷകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. സിനിമയുടെ കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേരന്‍പ് തിയേറ്ററുകളില്‍

  പുതുവര്‍ഷത്തില്‍ ആദ്യ റിലീസുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. തമിഴ് സിനിമയായ പേരന്‍പ് കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു ഈ ചിത്രത്തിനായി. മാസ്സല്ല ഇത്തവണ ക്ലാസ് ചിത്രവുമായാണ് മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്. തുടക്കം മുതലേ തന്നെ ഗംഭീര പ്രകടനമാണ് സിനിമയുടേത്. മികച്ച പ്രതികരണവും സ്വീകാര്യതയുമായി മുന്നേറുകയാണ് സിനിമ.

  ബോക്‌സോഫീസിലെ പ്രകടനം

  സിനിമ കാണുന്നതിനും അപ്പുറത്ത് ബോക്‌സോഫീസിലെ പ്രകടനത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. നിരൂപക പ്രശംസ നേടിയ പേരന്‍പിന് മുന്നില്‍ ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും പഴങ്കഥയായി മാറുമെന്ന് തുടക്കം മുതലേ തന്നെ ആരാധകര്‍ വിലയിരുത്തിയിരുന്നു. തമിഴകവും മലയാളക്കരയും ഒരുപോലെ കാത്തിരിക്കുകയായിരുന്നു ചിത്രത്തിനായി. 100 ലധികം സ്‌ക്രീനുകളിലായാണ് സിനിമയെത്തിയത്. കേരളത്തിലും ശിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

  കൊച്ചിയില്‍ നിന്നും നേടിയത്

  കൊച്ചി മള്‍ട്ടിപ്ല്കസില്‍ നിന്നും ആദ്യദിനത്തില്‍ സിനിമ 2.77 ലക്ഷം സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 10 പ്രദര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. വാരാന്ത്യങ്ങളില്‍ കലക്ഷനില്‍ വന്‍മുന്നേറ്റമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മലയാളവും തമിഴകവും ഒരുപോലെ കാത്തിരുന്ന സിനിമ കൂടിയാണ് പേരന്‍പ്.

  തലസ്ഥാനത്തുനിന്നും നേടിയത്

  ബിഗ് റിലീസായാണ് സിനിമ ട്രിവാന്‍ഡ്രം പ്ലക്‌സില്‍ എത്തിയത്. 15 പ്രദര്‍ശനമായിരുന്നു ആദ്യദിനത്തിലുണ്ടായിരുന്നത്. 4 ലക്ഷമാണ് സിനിമ ആദ്യദിനത്തില്‍ അനന്തപുരിയില്‍ നിന്നും സ്വന്തമാക്കിയതന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

  ഔദ്യോഗിക റിപ്പോര്‍ട്ട്

  പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണ് പേരന്‍പ്. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കേരളത്തില്‍ നിന്നും മറ്റ് റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര പ്രകടനമാണ് ലഭിച്ചത്. ആന്റോ ജോസഫാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

  മമ്മൂട്ടിയുടെ പ്രകടനം

  ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭ്ദ്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. കൂളിങ് ഗ്ലാസും ജാക്കറ്റുമില്ലാതെയും മാസ്സായി എത്താനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. അമുദവന്റെ കണ്ണൊന്ന് നിറഞ്ഞാല്‍, ആ ശബ്ദം ഇടറിയാല്‍ അറിയാതെ നമ്മളും കരഞ്ഞുപോവുമെന്നായിരുന്നു പലരും പറഞ്ഞത്. ഉള്ളുലയ്ക്കുന്ന തരത്തിലുള്ള സിനിമയാണെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

  English summary
  Peranbu Box Office Collections (Day 1): Enjoys A Good Opening

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more