മമ്മൂട്ടിയുടെ ഊഴമാണ് ഇനി! പേരന്‍പിന് പിന്നാലെ യാത്രയുമെത്തുന്നു! പ്രണവിന് മാറി നില്‍ക്കാം ഇനി! കാണൂ!

Recommended Video

മമ്മൂട്ടിയുടെ പേരന്‍പ് നാളെ വരുന്നു | filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായാണ് അദ്ദേഹം മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്റെ സിനിമ കാണാനായി ക്യൂ നിന്നിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു അദ്ദേഹം മുന്നേറിയത്. ഭാഷാഭേദമില്ലാതെ മുന്നേറുകയാണ് അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തെലുങ്കിലേക്കും തമിഴിലേക്കും എത്തിയിരിക്കുകയാണ് അദ്ദേഹം.

ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമാണ് പേരന്‍പിലേക്കെത്തിയത്. ഭിന്നശേഷിക്കാരിയായ മകളും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്. അമുദവനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറുകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അസാമാന്യ അഭിനയമുികവുമായി താരം ഞെട്ടിച്ചുവെന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്. റോട്ടര്‍ഡാം ചലച്ചിത്ര മേളയുള്‍പ്പടെ നിരവധി മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. പേരന്‍പ് മാത്രമല്ല പിന്നാലെ തന്നെ യാത്രയും റിലീസിങ്ങനെത്തുന്നുണ്ട്. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് റിലീസിനെക്കുറിച്ചെക്കുരിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മമ്മൂട്ടിയുടെ സിനിമകളെത്തുന്നു

മമ്മൂട്ടിയുടെ സിനിമകളെത്തുന്നു

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളായ പേരന്‍പും യാത്രയും തിയേറ്ററുകളിലേക്കെത്തുകയാണ്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളായിരുന്നു രണ്ടും. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കും എത്തുന്നത്. പോസ്റ്ററുകളിലൂടെയും ടീസറുകളിലൂടെയുമൊക്കെയായി പ്രേക്ഷക പ്രതീക്, വാനോളമുയര്‍ത്തിയ സിനിമകളാണിത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത ഉറപ്പാക്കിയിട്ടുണ്ട്. റിലീസിന് മുന്നോടിയായി പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പേരന്‍പ് തിയേറ്ററുകളിലേക്ക്

പേരന്‍പ് തിയേറ്ററുകളിലേക്ക്

ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ചയാണ് പേരന്‍പ് തിയേറ്ററുകളിലേക്കെത്തുന്നത്. ഗോവന്‍ ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സാധനയും അഞ്ജലി അമീറും സുരാജ് വെഞ്ഞാറമൂടുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയുടെ കടുത്ത ഫാനാണ് താനെന്നും എന്നെങ്കിലും അദ്ദേഹത്തെ വെച്ച് സിനിമയൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും റാം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ പത്മപ്രിയയിലൂടെയായിരുന്നു മമ്മൂട്ടിയിലേക്കെത്തിയത്. എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും തുടക്കത്തിലേ അറിയിച്ചിരുന്നു.

സിനിമാലോകം കൈയ്യടിച്ചു

സിനിമാലോകം കൈയ്യടിച്ചു

സിനിമാലോകം ഒന്നടങ്കം പേരന്‍പിന് കൈയ്യടിയുമായി രംഗത്തെത്തിയിരുന്നു. റിലീസിന് മുന്നോടിയായി നടത്തിയ പ്രീമിയര്‍ കണ്ട താരങ്ങളും സംവിധായകരുമൊക്കെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. തനിയാവര്‍ത്തനത്തിന് ശേഷം മമ്മൂട്ടി കരയിപ്പിച്ചുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മറ്റ് ചിലരാവട്ടെ മമ്മൂട്ടി കരയുമ്പോള്‍ നമ്മളും ആ കൂടെ കരഞ്ഞുപോവുമെന്നായിരുന്നു പറഞ്ഞത്. മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ ഒന്നടങ്കം ഈ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു.

പിന്നാലെ യാത്രയും

പിന്നാലെ യാത്രയും

ഫെബ്രുവരി ഒന്നിന് യാത്രയെത്തി കൃത്യം 7 ദിനം കഴിയുന്നതിനിടയില്‍ത്തന്നെ തെലുങ്ക് ചിത്രമായ യാത്രയുമെത്തും. ആന്ധ്രപ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്രയുമായി ബന്ധപ്പെടുത്തിയൊരുക്കിയ സിനിമയുടെ സംവിധായകന്‍ മഹി വി രാഘവാണ്. മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയ്ക്ക് കൈയ്യടിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. തെലുങ്ക് ഡബ്ബിംഗും മമ്മൂട്ടി തന്നെയായിരുന്നുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

 മമ്മൂട്ടിക്കായി കാത്തിരുന്നവര്‍

മമ്മൂട്ടിക്കായി കാത്തിരുന്നവര്‍

മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ കഥാപാത്രങ്ങളെ ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം ചെയ്താലേ പൂര്‍ണ്ണത വരുള്ളൂവെന്നുമായിരുന്നു സംവിധായകര്‍ പറഞ്ഞത്. തന്റെ തിരക്കിനെക്കുറിച്ച് സൂചിപ്പിച്ച് മെഗാസ്റ്റാര്‍ മറ്റാരെയെങ്കിലും വെച്ച് ചെയ്‌തോളാന്‍ തുടക്കത്തില്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന സംവിധായകരുടെ ഉറപ്പിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X