സുരാജുംഇന്ദ്രന്‍സും നായകന്മാരാകുന്ന പേരറിയാത്തവര്‍
വ്യത്യസ്തതയുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ത്തന്നെ ഏറെ വ്യത്യസ്തനാണ് ഡോക്ടര്‍ ബിജു. ആകാശത്തിന്റെ നിറം പോലുള്ള ചിത്രങ്ങള്‍ ഈ സംവിധായകന്റെ പ്രതിഭയെ ഉയര്‍ത്തിക്കാണിയ്ക്കുന്നവയാണ്.
ബിജുവിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം പൃഥിരാജും പ്രിയാമണിയും പ്രധാന വേഷത്തില്‍ എത്തുന്ന പെയിന്റിങ് ലൈഫ് ആണ്. ഇതിന്റെ ജോലികള്‍ പുരോഗതിയിലാണ്. ഇതിനിടെ ബിജു തന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചുകഴിഞ്ഞു.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയെടുക്കുന്ന ചിത്രത്തിന് പേരറിയാത്തവര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രന്‍സുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
രണ്ട് തെരുവ് തൂപ്പുകാരായ രണ്ടുപേരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരിക്കും പേരറിയാത്തവര്‍ ചിത്രീകരിക്കുക. ഒക്ടോബറില്‍ ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്ന് ബിജു പറയുന്നു.


Click it and Unblock the Notifications











