പേളി മാണിയും ശ്രിനിഷും ബാലി ദ്വീപിലേക്ക്! അടുത്ത ഹണിമൂണ്‍ യാത്ര തുടങ്ങുകയാണെന്ന് താരങ്ങള്‍!
പേളിഷ് ദമ്പതികളുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിമിഷനേരം കൊണ്ടാണ് ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ആഘോഷം കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും ഹണിമൂണ്‍ യാത്ര നടത്തിയത്. പേളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായ ഹിമാലയത്തിലേക്കായിരുന്നു ഇരുവരും പോയത്. ഈ യാത്രയ്ക്കിടയിലാണ് ഇരുവരും പിറന്നാളാഘോഷിച്ചത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്.
ഇപ്പോഴിതാ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ബാലിയിലേക്ക് പോവുകയാണെന്നാണ് ഇരുവരും വ്യക്കതമാക്കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂട പങ്കുവെച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു. യാത്രയ്ക്കിടയിലെ രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു ശ്രീനി എത്തിയത്. ഇരുവരുടെ പോസ്റ്റുകളും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇവരുടെ സ്ഥാനം. ബിഗ് ബോസിന് ശേഷവും ഇവരുടെ ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്.

മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസ് മലയാള പതിപ്പില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞപ്പോഴും ഈ ബന്ധത്തെ സംശയിച്ചവരും വിമര്‍ശിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ തീരുമാനം ശക്തമാണെന്ന് ഇരുവരും തെളിയിക്കുകയായിരുന്നു പിന്നീട്. വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് ഇരുവരും വിവാഹിതരായത്. സിനിമാ-സീരിയല്‍ രംഗത്തുള്ളവരെല്ലാം ഇവരെ ആശീര്‍വദിക്കാനായി രംഗത്തെത്തിയിരുന്നു. പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications