കാലൊടിഞ്ഞിട്ടും പിന്‍മാറാത്ത ദുല്‍ഖറിന്‍റെ ആത്മാര്‍ത്ഥയ്ക്ക് കൈയ്യടി, പരിക്ക് ഭേദമായെന്ന് താരം!

Recommended Video

പരിക്കിനെ അവഗണിച്ച ദുല്‍ഖറിന് നിറഞ്ഞ കൈയ്യടി | filmibeat Malayalam

അഭിനയം മാത്രമല്ല നല്ലൊരു ഡാന്‍സറും കൂടിയാണ് താനെന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. സെക്കന്‍ഡ് ഷോയിലൂടെ സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. പിന്നീട് ഏത് ജോണറിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്.

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ സജീവമായി പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്‌കിറ്റ് അവതരിപ്പിച്ചും നായികമാര്‍ക്കൊപ്പം ചുവടുവെച്ചുമാണ് താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. റിഹേഴ്‌സലിനിടയിലെ പരിക്ക് കാരണം താരം പരിപാടിയില്‍ പങ്കെടുക്കുമോയെന്ന തരത്തില്‍ ആശങ്കകളുണ്ടായിരുന്നുവെങ്കിലും താരം പരിപാടിക്കെത്തിയതോടെ അത് മാറുകയായിരുന്നു.

 റിഹേഴ്‌സലിനിടയിലെ പരിക്ക്

റിഹേഴ്‌സലിനിടയിലെ പരിക്ക്

സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ചാണ് താരങ്ങളും സംവിധായകരും അമ്മമഴിവില്ലിനായി ഒത്തുചേര്‍ന്നത്. അവശരായ കലാകാരെ സഹായിക്കുന്നതിന് വേണ്ടിയാണ് അമ്മമഴവില്ല് നടത്തുന്നതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു പരിപാടിയുടെ റിഹേഴ്‌സല്‍ നടത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ ക്യാംപില്‍ സജീവമായിരുന്നു. അവസാനഘട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ദുല്‍ഖറിന് കാലിടറിയത്. പരിക്കിനെത്തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് താരപുത്രന്‍ പങ്കെടുക്കുമോ എന്ന സംശയം ഉയര്‍ന്നത്.

പരിക്കിനെ അവഗണിച്ചു

പരിക്കിനെ അവഗണിച്ചു

ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടായിരുന്നുവെങ്കിലും അതിനെ വകവെക്കാതെ പരിപാടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു ദുല്‍ഖര്‍. പരിക്ക് വകവെക്കാതെയാണ് താരം നൃത്തം ചെയ്തത്. നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള എല്ലാ പരിപാടികളിലും താരം പങ്കെടുത്തിരുന്നു.

സ്റ്റെപ്പുകളില്‍ മാറ്റം വരുത്തി

സ്റ്റെപ്പുകളില്‍ മാറ്റം വരുത്തി

ദുല്‍ഖറിന്റെ പരിക്കിനെത്തുടര്‍ന്ന് ഡാന്‍സിനിടയിലെ സ്റ്റെപ്പുകളില്‍ വേണ്ട മാറ്റം വരുത്തിയാണ് അവതരിപ്പിച്ചത്. കാലിന് ആയാസം വരത്തക്ക രീതിയിലുള്ള ചുവടുകളാണ് ഉള്‍പ്പെടുത്തിയത്. തന്റെ സിനിമകളിലെ ഗാനത്തോടൊപ്പം മറ്റ് ചിത്രങ്ങളിലെ ഗാനവും ഉള്‍പ്പെടുത്തിയാണ് താരപുത്രന്‍ ചുവടുവെച്ചത്. പരിക്ക് പറ്റിയിട്ടും മാറി നില്‍ക്കാതെ വേദിയിലെത്തിയ ദുല്‍ഖറിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

താരരാജാക്കന്‍മാര്‍ക്കൊപ്പം സ്‌കിറ്റില്‍

താരരാജാക്കന്‍മാര്‍ക്കൊപ്പം സ്‌കിറ്റില്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അലാവുദ്ദീനും അത്ഭുതവിളക്കും സ്‌കിറ്റില്‍ ദുല്‍ഖറും വേഷമിട്ടിരുന്നു. മലയാള സിനിമയിലെ താരരാജാക്കന്‍മാരെയോ താരപുത്രനെയോ അറിയാത്ത തരത്തില്‍ താരം സ്‌കിറ്റ് അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് അത് മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു. സ്‌ക്രീനില്‍ വാപ്പച്ചിക്കൊപ്പം എത്താന്‍ പറ്റിയില്ലെങ്കിലും സ്റ്റേജില്‍ അത് സംഭവിച്ചുവല്ലോയെന്നായിരുന്നു ആരാധകരുടെ സന്തോഷം.

സദസ്സില്‍ നിന്നും വേദിയിലേക്ക്

സദസ്സില്‍ നിന്നും വേദിയിലേക്ക്

കഴിഞ്ഞ വര്‍ഷം അമ്മ സ്‌റ്റേജ് ഷോ നടത്തിയപ്പോള്‍ പ്രേക്ഷകനായി സദസ്സിലിരിക്കുകയായിരുന്നു ദുല്‍ഖര്‍. എന്നാല്‍ ഇത്തവണത്തെ ഷോയില്‍ തന്റേതായ പ്രകടനങ്ങളുമായാണ് അദ്ദേഹം എത്തിയത്. ദുല്‍ഖറിനൊപ്പം അമാലും മകളും പരിപാടി കാണാനായി എത്തിയിരുന്നു. റിഹേഴ്‌സല്‍ ക്യാംപിലെത്തിയ മകളെയുമെടുത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മേക്കപ്പ്മാന്‍ പറയുന്നത്

സന്തതസഹചാരി പറയുന്നത്

പുറമെ കാണുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല ദുല്‍ഖര്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ കോസ്റ്റിയൂമര്‍ പറയുന്നു. ചില്ലറ കഷ്ടപ്പാടുകളല്ല താരപുത്രന്‍ സഹിച്ചത്. ഗ്രീന്‍ റൂമില്‍ അലാവുദ്ദീന്റെ വസ്ത്രവും ധരിച്ച് കാലില്‍ ഐസ് വച്ചിരിക്കും. അപ്പോള്‍ തന്നെ ഡ്രസ് മാറി അതേ കാലും വെച്ച് നൃത്തം ചെയ്യാനും പോകും. കാണുന്ന നമുക്കാണ് പേടി തോന്നിയതെന്നും അഭിജിത്ത് പറയുന്നു.

പരിക്ക് ഭേദമായി വരുന്നു

പരിക്ക് ഭേദമായി വരുന്നു

അമ്മമഴവില്ലിന് പിന്നാലെയാണ് അങ്കമാലിയിലെ ഏഷ്യാനെറ്റ് അവാര്‍ഡ് ചടങ്ങിലും ദുല്‍ഖര്‍ പങ്കെടുത്തത്. ഗോള്‍ഡന്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത് ദുല്‍ഖറിനായിരുന്നു. പരിക്ക് ഭേദമായി വരികയാണെന്നായിരുന്നു അന്ന്് താരം പറഞ്ഞത്. പ്രത്യേക തരം ഷൂ ഉപയോഗിച്ചായിരുന്നു താരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

നിറഞ്ഞ കൈയ്യടിയുമായി സോഷ്യല്‍ മീഡിയ

നിറഞ്ഞ കൈയ്യടിയുമായി സോഷ്യല്‍ മീഡിയ

പരിക്കിന്റെ യാതൊരുവിധ സൂചനയും നല്‍കാതെ അമ്മമഴവില്ലില്‍ ആടിപ്പാടിയ ദുല്‍ഖറിന് നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കിയത്. താരത്തിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. അടുത്തിടെ റിലീസ് ചെയ്ത മഹാനദി മികച്ച പ്രതികരണം നേടി മുന്നേറുകയാണെന്ന സന്തോഷവും താരത്തിന്റെ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X